ഇപ്പോൾ വിനോദ സഞ്ചാരികൾക്ക് പുറമേ സിനിമാ , Album , Outdoor ഷൂട്ടിങ്ങുകളുടെയും ഇഷ്ട ലൊക്കേഷൻ ആണ് ഇവിടം.
കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 50 KM ദൂരമുണ്ട് കക്കാടാംപൊയിലിലേക്ക്. ഒന്നര മണിക്കൂർ സമയം കൊണ്ട് ഇവിടെ എത്തിച്ചേരാം എന്നതു കൊണ്ട് കോഴിക്കോട് നഗരത്തിൽ നിന്നും മറ്റും ധാരാളം ആളുകൾ ആണ് ദിവസവും ഇവിടേക്ക് വരുന്നത്.
കക്കാടാംപൊയിന് അടുത്തുള്ള ടൗൺ തിരുവമ്പാടി 18 KM , നിലമ്പൂർ 24 KM , Calicut International Airport എയർപോർട്ടിലേക്ക് 40 KM , കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് 50 ആണ് ദൂരം.
എത്ര ചൂടുകാലത്തും നല്ല തണുത്ത കാലാവസ്ഥയാണ് കക്കാടാംപൊയിലിൽ കൂടാതെ കോടമഞ്ഞും എല്ലാം കൊണ്ടും കക്കാടാംപൊയിൽ ഒരു നല്ല Hill Station ആണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്റ്റലുകളിൽ ഒന്നാണ് NIT Calicut Mega Hostel... Read more
34 KM ഉള്ള കോടഞ്ചേരി - നെല്ലിപ്പൊയിൽ - പുല്ലൂരമ്പാറ - കൂമ്പാറ - കക്കാടംപൊയിൽ മലയോര ഹൈവേ പദ്ധതി പൂർത്തിയാകുന്നതോടെ കക്കാടംപൊയിൽ മേഖലയിൽ വികസനത്തിൻ്റെ കുതിച്ചുച്ചാട്ടം ഉണ്ടാകും ,
12 മീറ്റർ വീതിയിൽ നിർമ്മാണം തുടങ്ങിയ ഈ പാതയുടെ കരാർ 144 കോടി രൂപക്ക് ULCCS ആണ് കരാർ എടുത്തത്.കക്കാടാംപൊയിൽ - നിലമ്പൂർ മലയോര ഹൈവേയും വരുന്നുണ്ട്.
റോഡ് വികസനം പൂർത്തിയാകുന്നതിനൊപ്പം കൂടുതൽ Star ഹോട്ടലുകളും റിസോർട്ടുകളും ആണ് കക്കാടാംപൊയിലിലും പരിസര പ്രദേശങ്ങളിലും വരുന്നത്.

0 Comments