ഇന്ത്യയുടെ അഭിമാനമായി കോഴിക്കോട്ടുകാരൻ Jinson Johnson ലോക ചാംപ്യൻഷിപ്പിനു യോഗ്യത.
ബെര്‍ലിനിൽ നടന്ന 1500 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോഡോടെ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന മീറ്റില്‍ മൂന്ന് മിനിറ്റ് 35.24 സെക്കന്‍ഡില്‍ ഓടി വെള്ളിമെഡല്‍ നേടിയാണ് ജിന്‍സണ്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് പുതുക്കിയത്.
കഴിഞ്ഞ ജൂണില്‍ ഹോളണ്ടില്‍ കുറിച്ച മൂന്ന് മിനിറ്റ് 37.62 സെക്കന്‍ഡായിരുന്നു ഇതുവരെയുള്ള മികച്ച സമയം. മൂന്ന് മിനിറ്റ് 36 സെക്കന്‍ഡായിരുന്നു
ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മാര്‍ക്ക്. അമേരിക്കയുടെ തോംപ്സണ്‍ ജോഷ്വയ്ക്കാണ് (മൂന്ന് മിനിറ്റ് 35.01 സെക്കന്‍ഡ്) ഈയിനത്തില്‍ സ്വര്‍ണം.
കെനിയയുടെ തുവേയി കോര്‍ണെലിയസ് (മൂന്ന് മിനിറ്റ് 35.34 സെക്കന്‍ഡ്) വെങ്കലം സ്വന്തമാക്കി.
ജിൻസൻ ഒളിംപിക്സ് ലക്ഷ്യമിട്ട് യുഎസിൽ ഒരു വർഷത്തെ വിദഗ്ധ പരിശീലനത്തിനു ഉടനെ അമേരിക്കയിലേക്ക് പോകും.
0 Comments