അടിവാരം പഴയ അടിവാരമല്ല, ഏതാനും നാളുകൾക്കുളളിൽ കോഴിക്കോട് നഗരം തുടങ്ങുന്നത് അടിവാരത്തു നിന്നായിരിക്കും. ഇപ്പോൾ തന്നെ ദീപപ്രഭയിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന അടിവാരത്തെ ചുരത്തിൽ നിന്നും കാണാൻ പറ്റും. നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നതും 3,000 കോടിയുടെ 120 ഏക്കറിൽ വരുന്ന Markaz Knowledge City ,ഇന്ത്യയിലെ എറ്റവും വലിയ Entertainment സിറ്റികളിൽ ഒന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ Entertainment സിറ്റിയുമായ Calicut Landmark Builders ൻ്റെ Entertainment City , കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ റോപ് വേ ( 3+ KM ) എന്നീ 3 പ്രധാന പദ്ധതികൾ ആണ് അടിവാരത്ത് വരുന്നത്. Rope way യോടു ചേർന്ന് പാർക്ക് , മ്യൂസിയം , ... ,Star ഹോട്ടൽ , Mall എന്നിവയും വരുന്നുണ്ട്. 3,000 കോടിയുടെ Knowledge City യുടെ ഭാഗമായി Education Institutions , Hospital , Star Hotel , എന്നിവ പ്രവർത്തനം ആരംഭിച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ Souk, Convention center ...., Apartments ,... , Heritage Culture Trade Center തുടങ്ങിയ എല്ലാം ഈ വർഷം തന്നെ പൂർത്തിയായി Knowledge City നാടിനു സമർപ്പിക്കും. Calicut Entertainment City യിൽ Amusement park , Indoor and outdoor rides,.., Water Theme Park , Rides, Skating ring ,..., Spices Village , Cultural Village , Sports arena , Star Resorts, ..., Themed streets, Shopping area with all famous International and domestic outlets , Food courts ,.. , Open theatre ...പിന്നെ ഇന്ത്യയിൽ തന്നെ ആദ്യമായി European Street , Arabian Street, ... അങ്ങനെ എല്ലാ അർത്ഥത്തിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലതും വ്യത്യസ്ഥമായതുമായ Entertainment City ആയി മാറും അടിവാരത്ത് വരുന്ന ഈ പദ്ധതി. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അടിവാരം Calicut City യുടെ ഒരു Satellite City ആയി മാറുകയും Calicut City തുടങ്ങുന്നത് 40 KM ദൂരത്തുള്ള അടിവാരത്തു നിന്നാകുകയും ചെയ്യും. ഇപ്പോൾ തന്നെ കോഴിക്കോട് അടിവാരം 40 KM ദേശിയപാതയുടെ 80 ശതമാനത്തോളം ഭാഗങ്ങളും കോഴിക്കോട് നഗരത്തിന്റെ തുടച്ചയായി നഗരവത്ക്കരണം നടന്നു കഴിഞ്ഞത് നമ്മക്കു കാണാൻ സാധിക്കും. അടിവാരവുമായി ബന്ധപ്പെട്ട് ഇനി ഏറ്റവും അത്യാവശ്യം വേണ്ടത് കോഴിക്കോട് - കുന്നമംഗലം - താമരശ്ശേരി - അടിവാരം ദേശീയ പാത 45/ 30/ 24 മീറ്റർ വീതിയിൽ 4 വരി പാത നിർമ്മിക്കൽ, ചുരത്തിന്റെ ശേഷിക്കുന്ന വളവുകളുടെയും വീതി കുറഞ്ഞ ഭാഗങ്ങളുടെയും വികസനം , Adivaram ലക്കിടി Rope way , ..., അടിവാരം - നൂറാം തോട് - ചിപ്പിലിത്തോട് - മരുതിലാവ് - പൂക്കോട് Lake Junction / തളിപ്പുഴ ചുരം Bypass റോഡ് എന്നിവയാണ്. Adivaram /കൈതപ്പൊയിൽ National Highway Junction - കോടഞ്ചേരി - തിരുവമ്പാടി - മുക്കം - കൂളിമാട് / എളമരം എയർപോർട്ട് റോഡ് , ചാലിയാറിനു കുറുകെ എളമരം കടവ് , കൂളിമാട് പാലം, താമരശ്ശേരി - മാനിപുരം പെരിങ്ങളം - കോഴിക്കോട് ബീച്ച് , കോടഞ്ചേരി - പുലിക്കയം - പുല്ലൂരമ്പാറ - കൂമ്പാറ - കക്കാടാംപൊയിൽ , മുക്കം - NIT - Kunnamangalam, തുടങ്ങിയ റോഡ് വീതീ കൂട്ടി പുതുക്കിപ്പണിയുന്ന പ്രവർത്തി വർഷം പൂർത്തിയാവും. ഈ പദ്ധതികൾ എല്ലാം പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിന്റെയും കോഴിക്കോട് ജില്ലയിലെ ഈ പ്രദേശങ്ങളുടെയും മുഖഛായ തന്നെ മാറും ഏതാനും വർഷങ്ങൾക്കുള്ളിൽ. കൂടാതെ കോഴിക്കോട് വയനാട് ടൂറിസത്തിനും കാർഷക വ്യവസായ ഗതാകത മേഖലക്കും വിശഷ്യാ കേരള ടൂറിസത്തിനും ഒരു കുതിച്ചുച്ചാട്ടം ഉണ്ടാകും ഈ പദ്ധതികൾ കൊണ്ട്. കോഴിക്കോട് നഗരം ഇന്ത്യയിലെ പത്താമത് വലിയ നഗരമാവുമ്പോൾ പണ്ട് കോഴിക്കോടിന്റെ ഭാഗമായിരുന്ന വയനാടിനും മലപ്പുറം ജില്ലയുടെ ഭാഗങ്ങൾക്കും കൂടൽ വികസനങ്ങൾ ലഭിക്കുകയും ഒട്ടനവതി തൊഴിലവസരങ്ങൾ നാട്ടിൽ ഉണ്ടാവുകയും ചെയ്യും.
0 Comments