കോഴിക്കോടിന്റെ നന്മയുടെയും സാഹോദര്യത്തിന്റെയും ഒരു നേർചിത്രമാണ് ഈ ചിത്രത്തിലും വാർത്തയിലും കാണാൻ കഴിയുന്നത്.
ഇത് ഡയാന ലിസി എന്ന ലിസ്സി ചേച്ചി ... പ്രളയ കാലത്തെ മറക്കാത്ത മുഖം പേരാമ്പ്ര ബസ്‌സ്റ്റാൻഡിന്റെ ഓരത്തിരുന്ന് പൊട്ടിയ ചെരിപ്പുകൾ തുന്നിക്കിട്ടുന്ന ചില്ലിക്കാശിൽനിന്നാണിവർ വലിയ തുക പ്രളയത്തിൽ തകർന്ന നാടിന് സമ്മാനിച്ചിരുന്നു.
രാജസ്ഥാനിൽ നിന്നും അമ്മാവനും മറ്റു ചില ബന്ധുക്കളും സ്വത്തു തർക്കത്തെ തുടർന്ന് ആസിഡ് കൊണ്ട് പൊള്ളിച്ചു,
അവിടെ നിന്നും പൊള്ളിയ മുഖവുമായി ട്രെയിനിൽ കയറി കേരളത്തിലും, അവസാനം പേരാമ്പ്ര പട്ടണത്തിലും എത്തി.
പത്തു മുപ്പതു വർഷം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും താൻ ജോലി ചെയ്തു കിട്ടിയതിൽ നിന്നും അവർ സ്വയം ചാരിറ്റി പ്രവർത്തനം നടത്തി.
അവസാനം പേരാമ്പ്ര ക്കാരിയായി മാറിയ ലിസ്സി ചേച്ചിക്ക് പേരാമ്പ്ര ക്കാർ കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു കൊടുത്തു.
ഇതിന്റെ പിന്നിൽപ്രവർത്തിച്ച മുഴുവൻ നന്മമനസുകൾക്ക് അഭിനന്ദനങ്ങൾ.


0 Comments