കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓർത്തോ ICU യൂണിറ്റ് , വെന്റിലേറ്റർ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള 20 ബെഡ് കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് കണക്ഷൻ, 10 മൾട്ടിപാരമോണിറ്ററുകൾ, 24 മണിക്കൂർ പവർ ബാക്കപ്പ്, ഓട്ടോമേറ്റഡ് ഡിഫിബ്രില്ലേറ്റർ തുടങ്ങിയ സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു .
കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ( Beach Hospital ) CT .സ്കാന് സ്ഥാപിച്ചു പ്രവര്‍ത്തനം സജ്ജമാക്കിയിട്ടുണ്ട്.
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 500 കെ.വി.എ. Substation ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശാകേന്ദ്രമാണ് ഈ ആശുപത്രി.
നിലവില്‍ 550 കിടക്കകളുള്ള ഈ ആശുപത്രിയില്‍ 18 സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ ആശുപത്രിയുടെ മുന്നോട്ടുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്‍ വേണ്ടിയാണ് 500 കെ.വി.എ. സബ്‌സ്‌റ്റേഷന്‍ അനുവദിച്ചത്. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരുന്ന വൈദ്യുതി ക്ഷാമം ഇതോടെ പരിഹരിക്കപ്പെട്ടു.
0 Comments