Header Ads Widget

Updates

10/Updates/ticker-posts

ദേശീയപാത 66 ലെ Vadakara മൂരാട് പാലം , പാലോളി പാലം, റോഡ് തുടങ്ങിയവ 6 വരിയായി നിർമ്മിക്കാൻ കരാർ കൊടുത്തു.

ദേശീയപാത 66 ലെ വടകര മൂരാട് പാലം , പാലോളി പാലം, ഈ രണ്ട് പാലങ്ങളെ ബന്ധിപ്പിക്കുന്ന 2.1 KM റോഡ് ഉൾപ്പടെ 6 വരിയായി നിർമ്മിക്കാൻ കരാർ കൊടുത്തു, 68.55 കോടിയാണ് നിർമ്മാണ ചെലവ്.

ഡിസംബറിൽ പ്രവർത്തനം തുടങ്ങും , മലബാറിലെ ആദ്യത്തെ ആറുവരി പാതയാകും മൂരാട് പാലം - പാലോളി പാലം Stretch .

ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് ടെൻണ്ടർ ലഭിച്ചത് .
കേരളത്തിൽ ആദ്യമായാണ് ഒരു ജില്ലയിൽ കൂടിയുള്ള ദേശീയ പാത മുഴുവൻ 6 വരിയായി നിർമ്മിക്കാൻ ടെൻണ്ടർ ആകുന്നത്.
കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + വശത്തും സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.
അഴിയൂർ - വെങ്ങളം പാതയുടെ നീളം 40.800 കിലോമീറ്റർ .
ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് നീളം - 11.860 കി.മീ. ( Koyilandy Bypass ) ഉൾപ്പെടെയാണ് 45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കുക.
നിർമാണത്തിനായി 1382.56 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കണക്കാക്കി ടെൻണ്ടർ വിളിച്ചിരിക്കുകയാണ് , October 5 വരെ സമർപ്പിക്കാം.
L&T , Adani , ..., ULCCS തുടങ്ങിയ മുൻനിര കമ്പനികൾ ടെൻണ്ടറിൽ പങ്കെടുക്കും .
അടുത്ത വർഷം ആദ്യം നിർമ്മാണ പ്രവർത്തികൾ തുടങ്ങി 3 വർഷം കൊണ്ട് പൂർത്തിയാവും കോഴിക്കോട് ജില്ലയിലെ ദേശീയ പാത 6 വരിയാക്കുന്ന പദ്ധതി.
28.4 KM ഉള്ള കോഴിക്കോട് ബൈപാസ് വീണ്ടും ടെൻണ്ടർ ചെയ്യുമോ എന്ന് ഈ മാസം അവസാനം തിരുമാനം ആകും , 1700 കോടി രൂപക്ക് 6 വരിയായാണ് Kozhikode ബൈപാസും നിർമ്മിക്കുന്നത്.
തലശ്ശേരി മാഹി 4 വരി പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാവും .
തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്. ചെങ്കള മുതൽ നീലേശ്വരം വരെ മേഘ കൺസ്ട്രക്ഷൻസ് കമ്പനിയ്ക്കും ആകും ലഭിക്കുക.
മൂന്ന് വർഷം കൊണ്ട് നിർമിച്ചു ദേശീയപാതയ്ക്ക് കൈമാറാനും, പതിനഞ്ച് വർഷം അറ്റകുറ്റപണികൾ ഈ കമ്പനികൾ നിർവഹിക്കും.
തലപ്പാടി മുതൽ കാസർഗോഡ് ചെങ്കള വരെയും, നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുമുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടില്ല.
കോഴിക്കോട് , Malappuram, കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി കുറെ ഭാഗങ്ങളുടെ ടെൻണ്ടർ നടപടി ആയി.

Post a Comment

0 Comments