സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി 50 കോടി രൂപ കൂടി ലഭിച്ചു. 8. 4 കിലോമീറ്റർ ഉള്ള ഈ റോഡ് കോഴിക്കോട് നഗരത്തിലെ പ്രധാന പാതയാണ്. 24 മീറ്ററിൽ 4 വരി പാതയാണ് വരുന്നത്.
ഇതു വരെ 214 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാൻ വേണ്ടി ചെലവഴിച്ചത്.
ഇനി ഏകദേശം 135 കോടി രൂപ കൂടി വേണം.
ഈ റോഡ് വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ച് ശ്രീ MGS Narayanan നേതൃത്വത്തിലുള്ള action committee , A Pradeep Kumar MLA , MK Muneer MLA ... Mayor Thottathil Raveendran , Kerala government , Kozhikode Corporation ... എല്ലാവർക്കും ഒരു പാട് നന്ദി .
ബാക്കി 135 കോടി കൂടി എത്രയും പെട്ടന്ന് ലഭ്യമാക്കി മാനാഞ്ചിറ വെള്ളിമാടുകുന്ന് 4 വരി പാത കേരളത്തിലെ ഏറ്റവും നല്ല നഗരപാതയായി മാറ്റാം.
കല്ലുത്താൻ കടവ് അരയിടത്തുപാലം എരഞ്ഞിപ്പാലം കാരപ്പറമ്പ് 4 വരി പാത വളരെ മികച്ച നിർമ്മിച്ച് പരിപാലിക്കുന്ന ULCCS ക്ക് തന്നെ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനവും കൊടുത്താൽ പിന്നെ കാലാകാലം ആ റോഡ് മികച്ച നിലവാരത്തിൽ നിലനില്ക്കും.
ഇനി എത്രയും പെട്ടന്ന് മാനാഞ്ചിറ കല്ലായി മീഞ്ചന്ത രാമനാട്ടുകര , മാനാഞ്ചിറ നടക്കാവ് വെസ്റ്റ് ഹിൽ പാവങ്ങാട് എലത്തൂർ വെങ്ങളം കാപ്പാട് 4 വരി ,
അരയിടത്തുപാലം തൊണ്ടയാട് മെഡിക്കൽ കോളേജ് 6 വരി ,
മെഡിക്കൽ കോളേജ് കാരന്തൂർ 4 വരി , കല്ലുത്താൻ കടവ് മീഞ്ചന്ത 4 വരി , കടലുണ്ടി ബേപ്പൂർ കോതി വെങ്ങളം 4 വരി , കാരപ്പറമ്പ് കക്കാടി 4 വരി... തുടങ്ങിയ റോഡ് വികസനങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കണം.
0 Comments