Header Ads Widget

Updates

10/Updates/ticker-posts

| ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത | 8 KM | Final Allignment | Konkan Railway Corporation Limited | Kozhikode | Wayanad |

കൊങ്കൺറെയിൽവേ കോർപ്പറേഷൻ സമർപ്പിച്ച ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ അലൈൻമെന്റിന് സർക്കാർ അംഗീകാരം ലഭിച്ചു.

മറിപ്പുഴയിൽ നിന്ന് ആരംഭിച്ച് മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്ന അലൈൻമെന്റിനാണ് അംഗീകാരം ലഭിച്ചത്.

ഇത് പ്രകാരം തുരങ്കത്തിന് തന്നെ 8. കി മി ദൂരമുണ്ടാവും.

8 KM ദൂരത്തിൽ നിർമ്മിക്കുന്ന ഈ തുരങ്ക പാത പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്ക പാതയാവും. 

( ഇന്ത്യയിലെ ഏറ്റവും വലുത്ത് Chenani - Nashri 9.2 KM , രണ്ടാമത് Rohtang Tunnel 8.8 KM ) കൊങ്കൺ റെയിൽ കോർപറേഷൻ ആണ് നിർമ്മാണം നടത്തുക. 

മറിപ്പുഴയിൽ നിർമ്മിക്കുന്ന മേജർ പാലം അവസാനിക്കുന്നിടത്ത് നിന്ന് തന്നെയാണ് തുരങ്കം ആരംഭിക്കുന്നതും. ഇരുവശത്തുമായി 560 മീറ്റർ മാത്രമാണ് അപ്രോച്ച് റോഡിന് ആവശ്യമുള്ളത്, ഇനി വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും.


പ്രവർത്തി തുടങ്ങിയാൽ 5 വർഷം കൊണ്ട് Tunnel Road പൂർത്തിയാവുന്ന പദ്ധതിക്ക് ഏകദേശം 1000 കോടി രൂപയാണ് ചിലവ് . 

പാത യാഥാർത്യമാകുന്നതോടെ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളുടെയും വിശിഷ്യാ കേരളത്തിൻ്റെ മുഖഛായ മാറും . 

Kozhikode - Wayanad - Bangalore യാത്രകളും തുടർ യാത്രകളും കൂടുതൽ എളുപ്പമാകും. കോഴിക്കോടു നിന്നും ആക്കാംപൊയിൽ മേപ്പാടി വഴി ഊട്ടിയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ആകും.

മേപ്പാടിയിൽ നിന്നും കല്പറ്റ വഴി ദേശീയ പാത 766 ൽ പ്രവേശിച്ച് മാനന്തവാടി , പുൽപ്പള്ളി , മൈസൂർ , ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം. 

അതുപോലെ തന്നെ മേപ്പാടി അമ്പലവയൽ ബത്തേരി വഴി മൈസൂർ / ബാംഗ്ലൂർ ദേശീയ പാതയിലും എത്തിച്ചേരാം. ഈ തുരങ്ക പാത നിർമ്മാണത്തിന് ഒരു മീറ്റർ വനമേഖല പോലും വേണ്ട എന്ന പ്രത്യേകത കൂടിയുണ്ട്. 

ഈ പദ്ധതിക്കൊപ്പം മറിപ്പുഴ - ആനക്കാം പൊയിൽ - പുല്ലൂരാംപാറ - തിരുവമ്പാടി റോഡ് കൂടി വീതി കൂട്ടി പുതിക്കിപ്പണിയാൻ 77 കോടിയുടെ ഭരണാനുമതി ആയി. 

റിപ്പുഴയിൽ ഇരവഴിഞ്ഞി പുഴക്ക് കുറുകെ ഉള്ള പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തിക്കും തുടക്കമാകുന്നു.

അടിവാരം കോടഞ്ചേരി തിരുവമ്പാടി മുക്കം എയർപോർട്ട് റോഡ് , 
മുക്കം NIT Kunnamangalam , Thamarassery Manipuram പെരിങ്ങളം CWRDM , Mavoor NIT Koduvally എന്നീ റോഡ് പണികളും മാവൂർ എളമരം പാലം , കൂളിമാടു പാലം തുടങ്ങിയ പ്രവർത്തി പൂർത്തിയാവുന്നതോടെ പണി പൂർത്തിയാകുന്നതടെ 

വയനാട് / Bangalore ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് Calicut International Airport , Kozhikode City , Beypore Port തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. 

144 കോടി രൂപക്ക് ULCCS ന് കരാർ ലഭിച്ച കോടഞ്ചേരി കൂമ്പാറ കക്കാടംപൊയിൽ 34 KM മലയോര ഹൈവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തി തുടങ്ങി.

ഇതെല്ലാം യാഥാർത്യമാകുന്നതോടെ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിൽ വിനോദ സഞ്ചാരം , ഗതാകതം , വാണിജ്യം , കാർഷിക മേഖലകളിൽ കൂടുതൽ വികസനം വരും.  

8 KM ദൂരത്തിൽ 4 വരി തുരങ്ക പാത നിർമ്മിക്കാൻ സങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതു കൊണ്ട് 12 മീറ്റർ വീതിയിൽ 2 വരി പാത നിർമ്മിക്കാനാണ് കൊങ്കൺ റയിൽവേ തീരുമാനിച്ചിരിക്കുന്നത് .

തുരങ്ക പാത പൂർത്തിയാകുമ്പോൾ പ്രതീക്ഷിക്കുന്നത്.



Post a Comment

0 Comments