ചരിത്രമുറങ്ങന്ന കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള അവസാന ഘട്ടത്തിലേക്ക്.
ഇന്ത്യയിൽ നിന്ന് 8 ബീച്ചുകളയാണ് തിരഞ്ഞെടുത്ത് , കേരളത്തിൽ നിന്ന് നമ്മുടെ കാപ്പാട് ബീച്ച് മാത്രം.
പരിസ്ഥിതി സൗഹൃദപരവും സുരക്ഷാ സംവിധാനമുള്ളതും പരിസ്ഥിതി പരിഗണനകളുള്ളതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് Blue Flag Beaches വേണ്ടി പരിഗണിക്കുന്നത്.
സർട്ടിഫിക്കേഷൻ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികൾ കാപ്പാട് ബീച്ചിൽ പൂർത്തീകരിച്ചെന്ന് വിളംബരം ചെയ്യുന്നതിനായി ബീച്ചിൽ 'I Am Saving My Beach' പതാക ഉയർത്തും.
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം 3.30ന് പരിപാടി വിഡിയോ കോൺഫറൻസ് മുഖേന കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് സെക്രട്ടറി ആർ.പി. ഗുപ്ത ഉദ്ഘാടനംചെയ്യും.
കാപ്പാട് ബീച്ചിൽ പതാക ഉയർത്തൽ കെ. ദാസൻ എം.എൽ.എ നിർവഹിക്കും.
ഈ പ്രവൃത്തിക്കായി കേന്ദ്രം എട്ട് കോടിയോളം രൂപയാണ് വകയിരുത്തിയത്. ഡൽഹി ആസ്ഥാനമായിട്ടുള്ള എ2 ഇസഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്.
ഇനി അത്യാവശ്യമായി വേണ്ടത് വെങ്ങളം - കാപ്പാട് - കൊയിലാണ്ടി - തിക്കോടി - പയ്യോളി - വടകര തീരദേശ റോഡ് 18 മീറ്ററിലെങ്കിലും 4 വരിയായി പുതുക്കിപ്പണിയാൻ ഇപ്പോഴെ തുടക്കമാകണം ,
എന്നാലെ ഒരു 10 വർഷം കഴിഞ്ഞെങ്കിലും പൂർത്തിയാവൂ.
ഇപ്പോഴുള്ള പദ്ധതി പ്രകാരം 15 മീറ്ററിൽ രണ്ട് വരി പാത നിർമ്മിക്കാനാണ് ഉദ്യേശിക്കുന്നത്.
ഒരു 3 മീറ്റർ കൂടി സ്ഥലം ഉപയോഗിച്ച് 4 വരി പാത നിർമ്മിച്ചില്ലേൽ വരുന്ന തലമുറകളോട് നമ്മൾ ചെയ്യുന്ന ഒരു തെറ്റായിരിക്കും അത്.
ഓരോ വർഷം കഴിന്നോറും ജനസംഖ്യ കൂടി വരുകയാണ് , ഏറ്റവും കുറഞ്ഞത് 4 വരി പാതകളെങ്കിലും നിർമ്മിക്കണം ഇനി മുതൽ.
സ്ഥലം നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ നല്കിയും 4 വരി പാതയോരത്ത് കച്ചവട സ്ഥാപനങ്ങൾ നിർമ്മിക്കാൻ അനുവദിക്കുകയും വീട് കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് പുതിയവ വെച്ചു കൊടുക്കുകയും ചെയ്താൽ ആരും 4 വരി തീരദേശ പാത വരുന്നതിനെ എതിർക്കില്ല.
4 വരി റോഡ് വികസനം വന്നാൽ വിനോദ സഞ്ചാര മേഖലയും മത്സ്യ ബന്ധമേഖലയും മറ്റ് വ്യാവസായിക വാണിജ്യ മേഖലയും കൂടുതൽ വികസിക്കുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും
കൂടാതെ 4 വരി പാത വരുന്നതോടെ റോഡുകളിലെ തിരക്കും അപകടങ്ങളും ഗണ്യമായി കുറയുകയും ചെയ്യും.


0 Comments