Header Ads Widget

Updates

10/Updates/ticker-posts

Koyilandy ഫിഷിംഗ് ഹാർബർ ഉദ്ഘാടനം October ഒന്നിന്.

63.99 കോടി രൂപ ചെലലിൽ നിർമ്മിച്ച കൊയിലാണ്ടി ഫിഷിംഗ് ഹാർബർ ഉദ്ഘാടനം October ഒന്നിന്.

പുലിമുട്ടുകളുടെ കാര്യത്തിൽ കേരളത്തിലെ എറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണിത്.

വടക്ക് ഭാഗത്തെ പുളിമൂട്ടിനു 1600 മീറ്റർ നീളവും തെക്കുഭാഗത്തിന് 915 നീളവും ഉണ്ട് .
പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ മത്സ്യ വ്യാപാരം സംസ്കരണം കയറ്റുമതി തുടങ്ങിയ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ഇനി അത്യാവശ്യമായി വേണ്ടത് വെങ്ങളം - കാപ്പാട് - കൊയിലാണ്ടി - തിക്കോടി - പയ്യോളി - വടകര , വെങ്ങളം എലത്തൂർ പുതിയാപ്പ കോതി ബേപ്പൂർ ചാലിയം കടലുണ്ടി തീരദേശ റോഡ് 18 മീറ്ററിലെങ്കിലും 4 വരിയായി പുതുക്കിപ്പണിയലാണ് ,

ഇപ്പോഴേ തുടങ്ങിയാലേ ഒരു 10 വർഷം കഴിഞ്ഞെങ്കിലും പൂർത്തിയാവൂ.

ഇപ്പോഴുള്ള പദ്ധതി പ്രകാരം 15 മീറ്ററിൽ രണ്ട് വരി പാത നിർമ്മിക്കാനാണ് ഉദ്യേശിക്കുന്നത്.

ഒരു 3 മീറ്റർ കൂടി സ്ഥലം ഉപയോഗിച്ച് 4 വരി പാത നിർമ്മിച്ചില്ലേൽ വരുന്ന തലമുറകളോട് നമ്മൾ ചെയ്യുന്ന ഒരു തെറ്റായിരിക്കും അത്.

ഓരോ വർഷം കഴിന്നോറും ജനസംഖ്യ കൂടി വരുകയാണ് , ഏറ്റവും കുറഞ്ഞത് 4 വരി പാതകളെങ്കിലും നിർമ്മിക്കണം ഇനി മുതൽ.

സ്ഥലം നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ നല്കിയും 4 വരി പാതയോരത്ത് കച്ചവട സ്ഥാപനങ്ങൾ നിർമ്മിക്കാൻ അനുവദിക്കുകയും വീട് കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് പുതിയവ വെച്ചു കൊടുക്കുകയും ചെയ്താൽ ആരും 4 വരി തീരദേശ പാത വരുന്നതിനെ എതിർക്കില്ല.

4 വരി റോഡ് വികസനം വന്നാൽ വിനോദ സഞ്ചാര മേഖലയും മത്സ്യ ബന്ധമേഖലയും മറ്റ് വ്യാവസായിക വാണിജ്യ മേഖലയും കൂടുതൽ വികസിക്കുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും

കൂടാതെ 4 വരി പാത വരുന്നതോടെ റോഡുകളിലെ തിരക്കും അപകടങ്ങളും ഗണ്യമായി കുറയുകയും ചെയ്യും.

Post a Comment

0 Comments