Header Ads Widget

Updates

10/Updates/ticker-posts

നമ്മുടെ സർക്കാർ സ്കൂളുകളിൽ Private സ്കൂളുകളെ വെല്ലുന്ന സൗകര്യങ്ങളുമായി 34 സ്കൂളുകൾ കൂടി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു .

ഇത് മേപ്പയ്യൂർ സർക്കാർ സ്‌കൂൾ , നമ്മുടെ സർക്കാർ സ്കൂളുകളിൽ സ്വകാര്യ സ്കൂളുകളെ വെല്ലുന്ന സൗകര്യങ്ങൾ വരുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം.

ഏറ്റവും അഭിമാനം തോന്നുന്ന കാര്യം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കേരളത്തിലെ 34 സ്കൂളുകളിൽ 8 എണ്ണവും നമ്മുടെ കോഴിക്കോട് ജില്ലയിൽ ആണെന്ന് അറിയിമ്പോൾ ആണ്.

ഫറോക്ക് ബേ‌പ്പൂർ , നടുവണ്ണൂർ ബാലുശ്ശേരി , REC / NIT Kunnamangalam , പന്നൂർ കൊടുവള്ളി , Payambra എലത്തൂർ , മേപ്പയ്യൂർ പേരാമ്പ്ര , കുറ്റ്യാടി കുറ്റ്യാടി , വളയം നാദാപുരം .

കേരളത്തിലെ സർക്കാർ സ്കൂളുകളെ അന്തർദേശിയ നിലവാരത്തിലേക്ക് ഉയർത്താൻ തുടക്കം കുറിച്ചത് A Pradeep Kumar MLA യുടെ ശ്രമഫലമായി നടക്കാവ് സ്കൂൾ അന്തർദേശീയ തലത്തിൽ പുനർനിർമ്മിച്ചതു കൊണ്ടാണ്.

ഇപ്പോൾ നടക്കാവ് സർക്കാർ സ്കൂൾ ഇന്ത്യയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്.

അതുപോലെ തന്നെ മെഡിക്കൽ കോളേജ് സ്കൂൾ , കാരപ്പറമ്പ് സ്കൂൾ... എല്ലാം ആധുനിക രീതിയിൽ പുനർനിർമ്മിച്ചവയാണ്.

NGO Quarters സ്കൂൾ അടക്കം കൂടുതൽ സ്കൂളുകൾ നടക്കാവ് സ്കൂൾ മാതൃകയിൽ പുനർ നിർമ്മിക്കുകയാണ്.

ആദ്യഘട്ടമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെയും ഒരു സ്കൂളെങ്കിലും മോഡൽ സ്കൂളാക്കുകയും കോഴിക്കോട് ജില്ലയിലെ ഏല്ലാ നിയോജക മണ്ഡലങ്ങളിലെയും ഒരു സ്കൂളെങ്കിലും മോഡൽ സ്കൂളാക്കും.











Post a Comment

0 Comments