ബാലുശ്ശേരി ടൗൺ 3 കോടി രൂപ ചെലവിൽ നവീകരണത്തിൻ്റെ ഭാഗമായുള്ള റോഡ് ആധുനിക രീതിയിൽ BMBC ടാറിങ്ങ് തുടങ്ങി.
നവീകരണത്തിൻ്റെ ഭാഗമായി നടപ്പാതയിൽ ടൈയിൽ പായൽ, Handrails ,..., LED lights , Landscaping , Low mast lights എല്ലാം സ്ഥാപിക്കും, ഡിസബറോടെ ഉദ്ഘാടനം നടത്താൻ ആണ് തീരുമാനം.കാരപ്പറമ്പ് ബാലുശ്ശേരി റോഡിൽ കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെ 4 വരിയായും കക്കോടി പാലം മുതൽ ബാലുശ്ശേരി വരെ 12 മീറ്ററിൽ റോഡ് വികസിപ്പിക്കാൻ സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം ആയി.
ഇനി അത്യാവശ്യമായി വേണ്ടത് Balussery Bypass ആണ് സ്ഥലത്തിന് മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വില നല്കുകയും വീട്, സ്ഥാപനങ്ങൾ തുടങ്ങിയ നഷ്ടപ്പെടുന്നവർക്ക് വീടിനും സ്ഥാപനങ്ങളൾക്കുമുള്ള നഷ്ട പരിഹാരം നല്കുകയും ചെയ്താൽ Bypass യാഥാർത്യമാക്കാം.
നഷ്ടപരിഹാരം നല്കിയിട്ടും സ്ഥലം വിട്ടു കൊടുക്കാത്ത സ്ഥലങ്ങൾ ഏറ്റെടുക്കാൻ കേരളത്തിലെ പ്രധാന നഗരങ്ങളിലും , മറ്റ് സ്ഥലങ്ങളിലും , National Highways , State Highways മറ്റ് റോഡ് വികസനങ്ങൾക്കും ഉപയോഗിക്കുന്ന Land Acquisition Act പ്രകാരം സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം കോടതിയിൽ അടച്ച് Bypass വികസനം എത്രയും പെട്ടന്ന് യാഥാർത്യമാക്കണം.
അതോടെപ്പം ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പ്രധാന റോഡായ കൂട്ടാലിട കൂരാച്ചുണ്ട് കല്ലാനോട് കരിയാത്തും പാറ കക്കയം ഡാം റോഡ് വീതി കൂട്ടി ആധുനിക രീതിയിൽ
BMBC ടാറിങ്ങ് ചെയ്യണം.


0 Comments