Header Ads Widget

Updates

10/Updates/ticker-posts

Kozhikode നഗരത്തിലെ പാവമണി റോഡിൽ നിന്നും മുതലക്കുളത്തേക്ക് പുതിയ റോഡ് വരുന്നു - Kozhikode Times.

കോഴിക്കോട് നഗരത്തിലെ പാവമണി റോഡിൽ നിന്നും മുതലക്കുളത്തേക്ക് പുതിയ റോഡ് വരുന്നു.

പാവമണി റോഡിൽ LuLu Gold ൻ്റെ എതിർവശത്തു നിന്നുമാണ് റോഡ് തുടങ്ങുന്നത്.

ഈ റോഡ് പൂർത്തിയാവുന്നതോടെ മാവൂർ റോഡിൽ നിന്നും മിനി ബൈപാസിൽ നിന്നും പാവമണി റോഡ് വഴി എളുപ്പത്തിൽ മുതലക്കുളം കല്ലായി റോഡിൽ പ്രവേശിക്കാം അതു പോലെ തന്നെ കല്ലായി റോഡിൽ നിന്നും എളുപ്പത്തിൽ മുതലക്കുളം പാവമണി റോഡ് വഴി മാവൂർ റോഡ് മിനി ബൈപാസ് എന്നീ സ്ഥലങ്ങളിലേക്കും തുടർ യാത്രകളും എളുപ്പമാകും.

ഈ റോഡ് വന്നു കഴിഞ്ഞാൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഗുണം മാനാഞ്ചിറയിലെയും സമീപ റോഡുകളുടെയും തിരക്ക് ഗണ്യമായി കുറയും എന്നാണ്.

ഇനി അത്യാവശ്യമായി ഈ ഭാഗത്ത് വേണ്ടത് മാനാഞ്ചിറ Stadium Junction (പാവമണി റോഡ്) , മാനാഞ്ചിറ പാളയം കല്ലായി മീഞ്ചന്ത ഫറോക്ക് രാമനാട്ടുകര Bypass , മാനാഞ്ചിറ വെള്ളിമാടുകുന്നു , മാനാഞ്ചിറ നടക്കാവ് West Hill പാവങ്ങാട് എലത്തൂർ വെങ്ങളം കാപ്പാട് റോഡുകൾ 4 വരിയാക്കുക , Jail Road 12 മീറ്ററിൽ വീതി കൂട്ടുക എന്നിവയാണ്.


ഈ പോസ്റ്റിനൊപ്പമുള്ള റോഡ് Kozhikode Arayadathupalam - Eranjipalalam റോഡാണ്, ഇനിയുണ്ടാക്കുന്ന റോഡുകൾ എല്ലാം ഇതു പോലെ LED lights , Underground Electric Telephone Water cables, Tiles paved Footpaths, Handrails , Landscaping , Signal light's , CC Cameras , High/Low mast Lights ഒക്കെ യായി മോഡൽ റോഡായി നിർമ്മിക്കണം.

Post a Comment

0 Comments