കേരളത്തിന് തന്നെ മാതൃകയാവുന്ന ഭൂഗർഭശ്മാശനത്തിന് ഡിസംമ്പർ മാസം Balussery നിയോജക മണ്ഡലത്തിൽ തറക്കല്ലിടും.
എം.എൽഎ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 3.40 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.ബാലുശ്ശേരി മണ്ഡലത്തിലെ 9 പഞ്ചായത്തുകൾക്കും ഉപകരിക്കുന്ന രീതിയിൽ ഉള്ള്യേരി പഞ്ചായത്തിലെ പാലോറയിലെ കാരക്കാട്ട് കുന്നിലാണ് 2.6 ഏക്കർ മലയിൽ ഈ ശ്മശാനം നിർമ്മിക്കുന്നത്.
പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് മല തുരന്നാണ് ഭൂമിക്കടിയിൽ ഭൂഗർഭ ശ്മശാനത്തിൻ്റെ നിർമ്മാണം.
സ്റ്റേറ്റ് ഹൈവെയിൽ (പാലോറ ) ഏകേദേശം 700 മീറ്റർ സഞ്ചരിച്ചാൽ ഈ ഉദ്യാന സദൃശമായ ശ്മശാനത്തിലെത്തിച്ചേരാം.
പ്രശാന്തിഗാഡൻ മോഡൽ ക്രിമറ്റോറിയത്തിൽ പേര് പോലെ തന്നെ പ്രശാന്ത സുന്ദരമായ ഒരു അന്തരീക്ഷം ഉണ്ടാവും. ഒരു ശ്മശാനം എന്ന കാഴ്ചപാടിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനതന്ത്രമാണ് ഇവിടെ സ്വീകരിക്കുന്നത്.
കൊച്ചു കട്ടികൾക്ക് വരെ എപ്പോഴും വരാനം ഉല്ലസിക്കാനും ഉതകുന്ന രീതിയിലാണ് ഈ മോഡൽ ക്രിമറ്റോറിയം. സുന്ദരമായ ലാന്റ് സെകെയ്പിംങ്ങ്, പാത്ത് വെ, ഇടവഴികൾ, വായനമുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ
തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും.
തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും.
കൂടെ മരണാനന്തര ചടങ്ങുകൾ നടത്താനായും വിവിധ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.


0 Comments