ഇത് നമ്മുടെ കോഴിക്കോട് KSRTC Bus Station , ഉദ്ഘാടനം കഴിഞ്ഞിട്ട് 5 വർഷം ആയി ,
ഇപ്പോഴും ഒരു നോക്കുകുത്തിയായി കോഴിക്കോടിൻ്റെ ഹൃദയ ഭാഗത്ത് നില്ക്കുന്നു.
നഷ്ടം കേരള സർക്കാരിനും ജനങ്ങൾക്കും മാത്രമാണ്.
കടത്തിൽ മുങ്ങിത്താഴുന്ന KSRTC ക്ക് വലിയൊരു ആശ്വാസമാകും Calicut KSRTC Bus Station നിൽ നിന്നു ലഭിക്കുന്ന ലക്ഷ്ങ്ങങ്ങളുടെ മാസ വരുമാനം.
വാണിജ്യ ആവശ്യങ്ങൾക്കാവശ്യമായി മൂന്നര ലക്ഷത്തോളം SQFT സ്ഥല സൗകര്യമുള്ള Twin Tower സ്ഥിതിചെയ്യുന്നത് കോഴിക്കോട് നഗരഹൃദയത്തിലാണ്.
Hyper Market, Food Courts , Star ഹോട്ടൽ , 24 മണിക്കൂറും പ്രവർത്തിക്കുന്ന Restaurant കൾ , ... , വൃത്തിയുള്ള Toilet കൾ , International / Domestic leading Retail Outlets കൾ , Convention Centre , 2 Tier Parking Area എന്നിവയെല്ലാമായി പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ
കേരളത്തിലെ ഏറ്റവും സൗകര്യങ്ങൾ ഉള്ളതും മനോഹരവുമായ ബസ്സ് സ്റ്റാന്റാവും കോഴിക്കോട് മാവൂർ റോഡിലെ നമ്മുടെ KSRTC ബസ്സ് സ്റ്റേഷൻ.
കൂടാതെ ഇപ്പോൾ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന Underground പാർക്കിങ്ങ് സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുകയും
മുകളിലെത്തെ നിലയിലുള്ള പാർക്കിങ് സൗകര്യം ജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്യുന്നതോടെ,
രണ്ട് നിലകളിലായി ഏകദേശം ആയിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ്ങ് സൗകര്യം ലഭിക്കും.
അതു വഴി മാവൂർ റോഡ് , വയനാട് റോഡ് ,... , മാനാഞ്ചിറ , രാജാജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ പാർക്കിന് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും.
100 ശതമാനവും Perfect ആയ ലോകത്തിലെ ഏറ്റവും മികച്ചതാണ് നമ്മുടെ KSRTC Twin Tower എന്നൊന്നും ആരും പറയുന്നില്ല ,
ധാരാളം പ്രശ്നങ്ങൾ ഉണ്ട് ..
പക്ഷെ ഇത് നാഥനില്ലാതെ ഒരു പ്രേതാലയം പോലെ കലാകാലം നിൽക്കുന്നതിനേക്കാൾ നല്ലതല്ലേ
മാസം 40 ലക്ഷത്തിലധികം വരുമാനം സർക്കാരിനു ലഭിക്കുന്ന രീതിയൽ PPP മോഡലായി കൊടുക്കുന്നത് ?
കൂടാതെ ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിക്കുകയും ചെയ്യുന്നത് ?
കോടതിയിൽ കേസുകൾ ഇല്ല ,.., Fire , Water , Electricity , ..., Kozhikode Corporation തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും നിന്ന് പ്രവർത്തനാനുമതി ലഭിക്കുകയും ചെയ്തു.
ഇനിയെങ്കിലും ഈ KSRTC Twin Towers ജനങ്ങൾക്കായി തുറന്നു നല്കാനുള്ള കാര്യങ്ങൾ ചെയ്യുമോ ?
0 Comments