9 കോടി ചിലവിൽ കോഴിക്കോട് എയർപോർട്ടിലെ അന്താരാഷ്ട്ര ഡിപ്പാർച്ചർ ടെർമിനലിൽ തയ്യാറാവുന്ന ഓട്ടോമാറ്റിക് ട്രേ റിട്ടേൺ സംവിധാനത്തിന്റെ (ATRS) സെക്യൂരിറ്റി ഇൻസ്‌പെക്ഷൻ BCAS അസിസ്റ്റന്റ് ഡയറക്ടർ ശ്രീ പി.വി. ജോയിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്നു.
സി.എൻഎസ് (Communication, Navigation, Surveillance) വിഭാഗത്തിന്റെ നേതൃത്വത്തിൽ ന്യൂക്ടെക് എന്ന ചൈനീസ് കമ്പനിയുടെ 3 എ.ടി.ആർ.എസ് മെഷീനുകളാണ് അന്താരാഷ്ട്ര ഡിപ്പാർച്ചറിൽ സ്ഥാപിക്കുന്നത്.
എയർപോർട്ട് ഡയറക്ടർ ശ്രീ കെ.ശ്രീനിവാസ റാവു, CISF അസിസ്റ്റന്റ് കമാണ്ടർ ശ്രീ പവൻകുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ ശ്രീ എൻ. വിജയകുമാർ, CNS വിഭാഗം ജോയിന്റ് ജനറൽ മാനേജർ ശ്രീ മുനീർ മാടമ്പാട്ട്, അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ എൻ. നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഇൻസ്റ്റല്ലേഷൻ പൂർത്തീകരിച്ച ഈ മെഷീനുകളുടെ സൈറ്റ് ആക്സപ്റ്റൻസ് ടെസ്റ്റും, കമ്മീഷനിങ്ങുമാണ് ഇനി അടുത്ത ഘട്ടത്തിൽ നടക്കാനുള്ളത്.
![]() |
Photo : twitter.com/aaiclcairport
0 Comments