കോഴിക്കോട് നഗരത്തിൻ്റെ വളർച്ച കൊയിലാണ്ടി ഭാഗത്തേക്ക് വരാൻ സാധ്യമാകുന്ന പുതിയ കോരപ്പുഴ പാലത്തിൻ്റെ ടാറിങ്ങ് February 7 ന് തുടങ്ങും ,
ഫെബ്രുവരി മൂന്നാം വാരം പാലം നാടിനു സമർപ്പിക്കും.
പാലം ഗതാകത്തിന് തുറന്ന് കൊടുക്കുന്നതോടെ കൊയിലാണ്ടി കാപ്പാട് ഭാഗത്തിനും കോഴിക്കോട് നഗരത്തിലേക്കും ബീച്ചിലേക്കും തിരിച്ചുമുള്ള യാത്ര സുഖമമാകും.
ഇപ്പോൾ കണ്ണൂർ റോഡിൽ പാവങ്ങാട് വരെയാണ് പ്രധാനമായും നഗരവത്കരിക്കപ്പെട്ടത്,
പാലം തുറക്കുന്നതോടെ പാവങ്ങാട് എലത്തൂർ കോരപ്പുഴ വെങ്ങളം Bypass Junction വരെയുള്ള ഭാഗങ്ങളും കോഴിക്കോട് നഗരത്തിൻ്റെ തുടർച്ചയാകും.
ഈ Stretch ൽ Retail Spaces , Residential Apartments, Automobile showrooms, Star Hotels എല്ലാം വരുന്നുണ്ട്.
കാപ്പാടിൻ്റെ സാമീപ്യവും പുഴയും കടലും അഴിമുഖം കൊയിലാണ്ടി കായലുകളും ... കോഴിക്കോട് നഗരത്തിൻ്റെ സാമിപ്യവും ഔ പ്രദേശത്തേക്ക് കൂടുതൽ Star റിസോട്ടുകളും മറ്റും വരാൻ കാരണമാകുകയും തൻമൂലം
ധാരാളം ടൂറിസ്റ്റുകൾ വരുകയും ഒട്ടനവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
5.5 മീറ്റർ വീതിയിലുള്ള പഴയ പാലം പൊളിച്ചാണ് പുതിയ പാലം 12 മീറ്ററിൽ പണിതത്.
പാലത്തിൻ്റെ ഇരുവശത്തും നടപ്പാതകളും ഉണ്ടാവും.
ഇരു വശത്തുമായി 350 മീറ്റർ അപ്രോച്ച് റോഡിൻ്റെയും പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ULCCS ആണ് നിർമ്മാണ പ്രവർത്തി ചെയ്യുന്നത്.
ഇനി ഈ ഭാഗത്ത് അത്യാവശ്യമായി വേണ്ടത് Mananchira Nadakkavu Westhill Elathur Korappuzha Vengalam Kappad 4 line road ആണ് അതു പോലെ തന്നെ
Puthiyappa - Kappad 4 line തീരദേശ റോഡും
കോരപ്പുഴ അഴിമുഖത്ത് പൊന്നാനി , വടകര Sandbanks എന്നിവടങ്ങളിൽ നിർമ്മിക്കാൻ പോകുന്ന പോലത്തെ ഒരു Hanging Bridge കൂടി വരുമ്പോൾ പദ്ധതി കൂടുതൽ ആകർഷിണികമാകും.
ടൂറിസത്തിനും വ്യവസായത്തിന്നും മത്സ്യന്ധങ്ങളൾക്കും ഗതാഗതത്താനും ഒരു മുതൽ കൂട്ടാകും ഈ തീരദേശ ഹൈവെ.
പുതിയാപ്പയിൽ നിന്ന് കാപ്പാട് വരെ ഇപ്പോൾ തീരദേശത്തിലൂടെയല്ല അലൈൻമെൻറ്,
ഇപ്പോഴുത്തെ Alignment Puthiyappa യിൽ നിന്നും കണ്ണൂർ റോഡിൽ കയറി , എലത്തൂർ കോരപ്പുഴ വെങ്ങളം വഴി കാപ്പാടേക്ക് ആണ്.
തീരദേശ ഹൈവേയിൽ പറ്റുന്ന സ്ഥലങ്ങളിലെല്ലാം 18 മീറ്ററിലോ 24 മീറ്ററിൽ 4 വരിയായി നിർമ്മിച്ചാൽ കൂടുതൽ ഉപകാരപ്രദമായിരുന്നു ,


0 Comments