സിറ്റി Gas പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ആദ്യ CNG സ്റ്റേഷൻ കോഴിക്കോട് ബൈപാസിൽ രാമനാട്ടുകരയിൽ പ്രവർത്തനം ആരംഭിച്ചു.
അടുത്തമാസത്തോടെ നടക്കാവ് , പറമ്പിൽ ബസാർ , ഉള്ളിയേരി , ചേമഞ്ചേരി എന്നിവിടങ്ങളിൽ കൂടി CNG സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും.
കൊടുവള്ളി , എസ്റ്റേറ്റ് മുക്ക് , അടിവാരം , മുക്കം , രാമനാട്ടുകര , ഫറോക്ക് , മീഞ്ചന്ത , പൂളാടിക്കുന്ന് , വടകര , കുറ്റ്യാടി , ..., മെഡിക്കൽ കോളേജ് , കുന്നമംഗലം, പയ്യോളി , പേരാമ്പ്ര , മാവൂർ റോഡ് പൊറ്റമ്മൽ , വെള്ളയിൽ ബീച്ച് റോഡ് എന്നിവിടങ്ങളിലും അടുത്ത ഘട്ടങ്ങളായി CNG സ്റ്റേഷനുകൾ വരും.
ആദ്യഘട്ടത്തിൽ കാർ , ഒട്ടോ എന്നിവക്കാണ് ആദ്യഘട്ടത്തിൽ CNG ലഭ്യമാക്കുക, പിന്നീട് ബസ്സുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കും ലഭ്യമാക്കും.
GAIL ലൈയിൻ കടന്നു പോകുന്ന താമരശ്ശേരിക്കടുത്തുള്ള ഉണ്ണിക്കുളം മുതൽ കാരന്തൂർ വരെ സിറ്റി Gas പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയായി.
ഉണ്ണിക്കുളം പഞ്ചായത്തിലെ വീടുകളിൽ പൈപ്പ് വഴിയുള്ള പ്രകൃതി വാതകം ഈ മാസം തന്നെ കൊടുത്തു തുടങ്ങും.
അടുത്ത ഒരു വർഷത്തിനുളളിൽ തന്നെ കോഴിക്കോട് ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സിറ്റി Gas എത്തും.
സിറ്റി ഗ്യാസിന്റെ ( City Gas ) പ്രധാന ഗുണങ്ങൾ പൈപ്പ് വഴി നമ്മുടെ വീടുകളിലേക്കും ഹോട്ടലുകളിലേക്കും വ്യവസായ സ്ഥാപനങ്ങളിലേക്കും മറ്റും ഇപ്പോൾ ഉള്ള ഗ്ലാസിനേക്കാൾ വില കുറഞ്ഞതും സുരക്ഷിതവുമായ പ്രകൃതി വാതകം ലഭിക്കും എന്നതാണ്.
അതു പോലെ തന്നെ ബസ്സുകൾ കാറുകൾ ഓട്ടോറിക്ഷകൾ എന്നിവയെല്ലാം പ്രകൃതി വാതകം ഉപയോഗിച്ച് ചിലവും മലിനീകരണവും കുറഞ്ഞ് ഉപയോഗിക്കാം.
Content Highlights : Kozhikode s fist CNG Station opened at Ramanattukara Kozhikode bypass . , more CNG stations will open in Calicut City and Suburbs . City Gas are ready to serve to Homes, restaurants , industries in Kozhikode .


0 Comments