കോഴിക്കോട് നഗരം ആരംഭിക്കുന്ന Ramanattukara മുതൽ വളാഞ്ചേരി ബൈപാസ് ആരംഭിക്കുന്നതു വരെയുള്ള 45 KM ദൂരം 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനുള്ള കരാർ KNR Construction ന് ലഭിച്ചു.
ഈ അടുത്ത് ഉദ്ഘാടനം കഴിഞ്ഞ 4 വരി Trivandrum ബൈപാസ് ഉൾപ്പടെ ഇന്ത്യയിൽ ഒട്ടനവതി ദേശിയ പാത പദ്ധതികൾ പൂർത്തിയാക്കിയതും നിർമ്മാണം പുരോഗമിക്കുന്ന പദ്ധതികളും ചെയ്യുന്ന കമ്പനിയാണ് KNR Construction .
National Highway 66 ൽ Ramanattukara Bypass Junction കോട്ടക്കൽ വളാഞ്ചേരി Kuttipuram Ponnani ഭാഗം 6 വരിയാക്കുന്നതിലെ ആദ്യ ഘട്ടമാണ് Ramanattukara - Valanchery ഭാഗം.
Kottakkal , Valanchery എന്നിവിടങ്ങളിൽ പദ്ധതിയുടെ ഭാഗമായി 6 Lane Bypass വരുന്നുണ്ട്.
ആദ്യഘട്ട നിർമ്മാണം രണ്ടര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാവും , 2367 കോടി രൂപക്കാണ് KNR Construction കരാർ നേടിയത്.
രണ്ടാം ഘട്ടമായ വളാഞ്ചേരി ബൈപാസ് കുറ്റിപ്പുറം പൊന്നാനി / കാപ്പരികാട് ദൂരവും 6 വരിയായി നിർമ്മിക്കാൻ കരാർ ലഭിച്ചതും KNR Construction ആണ്.
45 മീറ്ററിൽ 3.5 മീറ്റർ വീതിയിൽ ഒരു വശത്ത് 3 ലൈയിനും മറുവശത്തും 3.5 മീറ്റർ വീതിയിൽ 3 ലൈയിൻ ഉണ്ടാകും കൂടാതെ ഇരു വശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡും ഉണ്ടാകും.
Ramanattukara - Kuttipuram - Ponnani ഭാഗത്തെ സ്ഥലം ഏറ്റെടുക്കാൻ വേണ്ടി നഷ്ടപരിഹാരം നല്കിത്തുടങ്ങി.
കൊണ്ടോട്ടി തിരൂരങ്ങാടി തിരൂർ പൊന്നാനി താലൂക്കുകളിലെ 24 വില്ലേജുകളിൽ നിന്നുമായി 8000 ൽ അധികം ഉടമസ്ഥരിൽ നിന്നുമായി 500 ഏക്കറിൽ അധികം ഭൂമിയാണ് ഏറ്റെടുക്കുക.
വരുന്ന ജൂലൈയിൽ നിർമ്മാണം തുടങ്ങി 30 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും,
15 വർഷത്തെ Maintenance കൂടി നിർവഹിക്കണം KNR Construction.
വളാഞ്ചേരിക്കു കുറ്റിപുറത്തിനും ഇടയിലാണ് Toll Plaza ക്ക് ഇപ്പോൾ ധാരണയായത്.
Traffic Signals ഉണ്ടാവില്ല ഈ Expressway യിൽ , മണിക്കൂറിൽ 100 KM ആയിരിക്കും വേഗ പരിധി.
Ramanattukara Ponnani 6 വരി പാതയാകുന്നതോടെ Guruvayoor , Ponnani തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് Kozhiokode നഗരത്തിലേക്കും Calicut International എയർപോർട്ടിലേക്കും എത്താം
അതു പോലെ തന്നെ Thrissur - Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും .
Ponnani / കപ്പിരികാട് - Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും.
ദേശീയപാത 66 ലെ വടകര മൂരാട് പാലം , പാലോളി പാലം ഈ രണ്ട് പാലങ്ങളും ഈ പാലങ്ങളെ ബന്ധപ്പാക്കും ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം തുടങ്ങി.
68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല ,നിർമ്മാണ കാലാവതി 20 മാസം ആണ്.
കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + വശത്തും സർവീസ് റോഡുകൾ തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.
ജില്ല അതിത്തിയായ അഴിയൂർ - വടകര - പയ്യോളി - തിക്കോടി കൊയിലാണ്ടി Bypass - വെങ്ങളം പാതയുടെ നീളം 40.800 കിലോമീറ്റർ ഇതിൽ ചെങ്ങോട്ടുകാവ് -നന്തി ബൈപ്പാസ് നീളം - 11.860 കി.മീ. ( Koyilandy Bypass ) ഉൾപ്പെടെയാണ്
45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കാൻ Adani ക്ക് ആണ് 1382.56 കോടി രൂപയുടെ ടെൻണ്ടർ ലഭിച്ചത്.
28 ദൂരമുള്ള 6 വരി Kozhikode Bypass / Calicut Expressway ( Vengalam Malaparamba Thondayad Pantheerankavu Ramanattukara ) യുടെ നിർമ്മാണോദ്ഘാടനം കഴിഞ്ഞു , 1800 കോടിയുടെ രണ്ടര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാവും, Welspun Enterprise ആണ് നിർമ്മാണ ചുമത.
കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 30 മാസത്തിനുള്ളിൽ പൂർത്തിയാവും.
തലശ്ശേരി മാഹി അഴിയൂർ 4 വരി പാതയുടെ നിർമ്മാണം ഈ വർഷം പൂർത്തിയാവും .
തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്റ്റലുകളിൽ ഒന്നാണ് NIT Calicut Mega Hostel... Read more
ചെങ്കള മുതൽ നീലേശ്വരം വരെ ULCCS ആണ് നിർമ്മിക്കുവാ.
മംഗലാപുരം - കാസർകോഡ് - കണ്ണൂർ - കോഴിക്കോട് 6 വരി പാത പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്നും ഒന്നര മണിക്കൂർ കൊണ്ടും കാസർകോഡ് നിന്നും രണ്ടര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ടും കോഴിക്കോട് എത്താനാവും .
മൂന്ന് വർഷം കൊണ്ട് നിർമിച്ചു ദേശീയപാതയ്ക്ക് കൈമാറാനും, പതിനഞ്ച് വർഷം അറ്റകുറ്റപണികൾ ഈ കമ്പനികൾ നിർവഹിക്കും.
കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി കുറെ ഭാഗങ്ങളുടെ ടെൻണ്ടർ നടപടി ആയി.
Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad 4 Line with 45 Meter ,
Vellimadukunnu - Kunnamangalam -Adivaram NH 4 Line with 45 Meter ,
Pantheerankavu / Kozhikode Bypass - Manjeri - മലമ്പുഴ - Palakkad Bypass നിർദ്ദിഷ്ട 6 Line Green Field Expressway ,
Ramanattukara - Calicut Airport - Kolappuram Junction ( NH 66 ) 6 വരി പാത ,
Vadakara - Kappad - Kozhikode Beach - Beypore Tanur - Tirur - Ponnani 4 വരി തീരദേശ പാത
കൂടി നിർമ്മിച്ചാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ.
![]() |
Representative Image of Ramanattukara / Kozhikode Bypass Junction - Kuttipuram - Ponnani 6 Lane Expressway . |
0 Comments