കേരളത്തിലെ പ്രധാന ഹിൽ സ്റ്റേഷൻ ആയി വളർന്നു വരുന്ന കക്കാടാംപൊയിലിൽ നിന്നും കോടഞ്ചേരി വരെയുള്ള 34 KM മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കോടഞ്ചേരി , പുല്ലൂരാംപാറ, പുന്നക്കൽ ഭഗങ്ങളിൽ ടാറിങ്ങിന് തുടക്കി.
![]() |
Kodanchery - Kakkadampoil Hill Highway ( Pullurampara - Punnckal Stretch ) . Photo : Facebook/ /Linto Joseph Thiruvambady MLA |
155 കോടി രൂപ ചെലവിൽ ULCCS ക്ക് അണ് കരാർ , 34 KM റോഡ് 12 മീറ്റർ വീതിയിൽ നിർമ്മിക്കുന്നത്. 24 മാസം ആണ് നിർമ്മാണ കാലാവധി , ULCCS ആയതു കാരണം 24 മാസത്തിനു മുന്ന് പൂർത്തിയാവും എന്നാണ് പ്രതീഷിക്കുന്നത് .
കോടഞ്ചേരി - പുലിക്കയം - നെല്ലിപ്പൊയിൽ - പുല്ലൂരാംപാറ - പുന്നക്കൽ - കൂടരത്തി കരിങ്കുറ്റി - പോസ്റ്റോഫീസ് ജങ്ഷൻ -മേലെ കൂമ്പാറ - ആനക്കല്ലുംപാറ - അകമ്പുഴ - തഴെ കക്കാട് - കക്കാടംപൊയിൽ വരെയാണ് ആദ്യഘട്ടം. കക്കാടംപൊയിൽ നിന്ന് നിലമ്പൂരിലേക്കും മലയോര ഹൈവേയുടെ തുടർച്ചയുണ്ടാവും.
മലയോര ഹൈവേ നിർമ്മിക്കാൻ ജനങ്ങൾ സ്ഥലം വെറുതെ സർക്കാരിനു കൊടുക്കുകയായിരുന്നു.
റോഡ് വികസനം പൂർത്തിയാകുന്നതിനൊപ്പം കൂടുതൽ Star ഹോട്ടലുകളും റിസോർട്ടുകളും ആണ് കക്കാടാംപൊയിലിലും പരിസര പ്രദേശങ്ങളിലും വരുന്നത്.
![]() |
Kodanchery - Kakkadampoil Hill Highway ( Kodanchery - Pullurampara Stretch ) Photo : Facebook/ /Linto Joseph Thiruvambady MLA |
12 മീറ്റർ വീതിയിൽ ആധുനിക റോഡ് വരുന്നതോടെ ടൂറിസം , കാർഷിക മേഖല , വ്യവസായ മേഖല , യാത്രാ സൗകര്യം എന്നിവയിൽ കൂടുതൽ പുരോഗതി വരും കൂടാതെ ധാരാളം ആളുകൾക്ക് ജോലിയും ലഭിക്കും.
പാത കടന്നു പോകുന്ന പ്രാധാന അങ്ങാടികളെല്ലാം നടപ്പാത , LED lights , Drainage System, Landscaping , Handrails ഒക്കെ സ്ഥാപിക്കും പ്രധാന ജങ്ഷനുകളിൽ Signals സ്ഥാപിക്കും.
കോഴിക്കോട് ജിലയിൽ വിലങ്ങാട് - കൂരാച്ചുണ്ട് - തലയാട് - മലപുറം ( വയനാട് റോഡിൽ താമരശ്ശേരിക്കും ഈങ്ങാപ്പുഴക്കും ഇടയലിലുള്ള സ്ഥലം ) - കോടഞ്ചേരി ആണ് ഇനി പ്രവർത്തി തുടങ്ങാനുള്ള മലയോര പാത. മലപ്പുറം - കോടഞ്ചേരി പാതയാണ് അടുത്ത ഘട്ടം.
മലയോര മേഖലയുടെ മുഖഛായ മാറ്റുന്നതാണ് ഈ പദ്ധതികൾ, പ്രധാനമായും കക്കാടംപൊയിൽ ടൂറിസം , കാർഷിക മേഖല എന്നിവക്ക് കൂടുതൽ വികസനം വരും.
ദേശിയ പാതയിൽ അടിവാരം / കൈതപ്പൊയിൽ - കണ്ണോം - കോടഞ്ചേരി - തിരുവമ്പാടി - മുക്കം വഴി എയർപോർട്ട് റോഡ് വീതി കൂട്ടുന്ന പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നത്.
ചാലിയാറിനു കുറുകെ കൂളിമാടും , മാവൂർ എളമരത്തു കടവിലും രണ്ട് വലിയ പാലങ്ങളുടെ പ്രവർത്തിയും ഇതിനൊപ്പം പൂർത്തിയാവും.
താമരശ്ശേരി - മാനിപുരം - വരട്യാക്ക് / ചെത്തുകടവ് - പെരിങ്ങളം റോഡ് - CWRDM പ്രവർത്തിയും മുക്കം - NIT - കുന്നമംഗലം പ്രവർത്തിയും പുരോഗമിക്കുകയാണ് .തിരുവമ്പാടി - പുല്ലൂരാംപാറ - ആനക്കാംപൊയിൽ - മറിപ്പുഴ Tunnel Road Junction വർക്കും ഉടനെ തുടങ്ങും.
ഇവയെല്ലാം പൂർത്തിയാകുന്നതോടെ കോഴിക്കോട് ജില്ലയിലെ അടിവാരം കോടഞ്ചേരി ... കൂമ്പാറ തിരുവമ്പാടി മുക്കം മാനിപുരം പെരിങ്ങളം ആനക്കാംപൊയിൽ, കക്കാടാംപൊയിൽ എന്നീ സ്ഥലങ്ങളുടെ മുഖഛായ തന്നെ മാറും.
ഇനി ഈപ്രദേശങ്ങളിൽ തുടങ്ങേണ്ട പ്രധാന പദ്ധതികൾ ആനക്കാംപൊയിൽ തുരങ്ക പാത , ചുരം Ropeway , അടിവാരം - നൂറംതോട് - ചുരം / ചിപ്പിലിത്തോട് - തലപ്പുഴ / പൂക്കോട് തടാകം Junction റോഡ് എന്നിവയാണ്.
ഇതെല്ലാം യാഥാർത്യമാകുന്നതോടെ കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളിൽ വിനോദ സഞ്ചാരം , ഗതാകതം , വാണിജ്യം , കാർഷിക മേഖലകളിൽ കൂടുതൽ വികസനം വരും കൂടാതെ ധാരാളം ആളുകൾക്ക് ജോലിയും ലഭിക്കും.
Content Highlights : Kodanchery - Kakkadampoil 34 KM Hill Highway tarring work started. ULCCS doing the 155 Cr project . Kozhikode Hill Highway. The highway passing through Pulikkayam , Nellipoil, Pullurampara, Koombara. Calicut Tourism.
0 Comments