Header Ads Widget

Updates

10/Updates/ticker-posts

മാനാഞ്ചിറ - വെള്ളിമാടുകുന്ന് 4 വരി റോഡ് വികസനം ഇതുവരെ. | 8 KM | Manachrira | Mavoor Road Junction | Bank Road | നടക്കാവ് | എരഞ്ഞിപാലം | മലാപ്പറമ്പ് | Vellimadukunnu |

മാനാഞ്ചിറ - വെള്ളിമാടുകുന്ന് 4 വരി റോഡിന് ഫണ്ട് ആയിട്ട് ഇന്നലെ വരെ ആകെ ലഭിച്ചത് 114 കോടി രൂപയാണ് .

64 കോടി 2011 - 2016  സർക്കാരിൻ്റെ കാലത്തും , 50 കോടി 2016 - 2021  സർക്കാരറിൻ്റെ കാലത്തും. 2011 - 2016 ലഭിച്ച 64 കോടി രൂപയിൽ  60 കോടി സ്ഥലം ഏറ്റെടുക്കാനും 4 കോടി എറ്റെടുത്ത സർക്കാർ സ്ഥലങ്ങളുടെ മതിൽ കെട്ടാനും ആണ് ഉപയോഗിച്ചത് .

2021 ൽ ഫെബ്രുവരിയിലെ ബഡ്ജറ്റിൽ 134.5 കോടി രൂപ കൂടി അനുവദിച്ചിരുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ് . പക്ഷെ ഇപ്പോഴും 2019 ൽ അനുവധിച്ച 100 കോടിയുടെ ഫണ്ട് ലഭിക്കാത്തതു കാരണം അനുവദിച്ച 100 കോടി ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കാൻ പറ്റിയില്ല.

234.5 കൂടി ഫണ്ട് ആയിട്ട് ലഭിച്ചാലെ സ്ഥലമേറ്റെടുക്കൽ പൂർത്തിയാവൂ.

8 KM ദൂരത്തിള്ള മാനാഞ്ചിറ Mavoor Road Junction - Bank Road - വയനാട് റോഡ് നടക്കാവ് - എരഞ്ഞിപ്പാലം - മലാപ്പറമ്പ് - വെള്ളിമാട്കുന്ന് ദേശീയ പാത 4 വരിയായി നിർക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി പക്ഷെ ഇതുവരെ സ്ഥലം ഏറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ല.

കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

കോഴിക്കോടിൻ്റെ മാത്രമല്ല മലബാറിൻ്റെയും കേരളത്തിൻ്റെയും പ്രധാന പാതയാണ് കോഴിക്കോട് നഗര ഹൃദയത്തിലൂടെ പോകുന്ന ഈ പാത.

ഈ റോഡിൽ റോഡിലൂടെ യാത്ര ചെയ്താൽ ആർക്കും മനസ്സിലും എത്രമാത്രം ഇടുങ്ങിയതും വളവും തിരിവും കുപ്പിക്കഴുത്തുകളും ഉള്ള റോഡാണിതെന്ന്.

റോഡിന് വീതിയല്ലാത്തതു കാരണം എപ്പോഴും ട്രാഫിക്ക് ബ്ലോക്കാണിവിടം. നഗര ഹൃദയത്തിലൂടെ കടന്നു പോകുന്ന ഈ പാതക്കിരുവശത്തുമായി ധാരാളം സ്കൂളുകൾ, Hospitals , Civil Station പോലുള്ള സർക്കാർ സ്ഥാപനങ്ങൾ , ആരാധാനാലയങ്ങൾ , Shopping Complex കൾ ,..., Residential areas ,...., പാർക്കുകൾ എല്ലാം ഉള്ളതു കാരണം എപ്പോഴും തിരക്കാണ് Manachira - Vellimadukunnu റോഡിൽ.

തിരക്കും വീതി കുറവും കാരണം ഒട്ടനവധി അപകടന്നങ്ങൾ നടന്ന ഈ റോഡ് ഇനിയും 4 വരിയായി വികസിപ്പിക്കാൻ താമസ്സിച്ചാൽ ഇനിയും കൂടുതൽ വിലപ്പെട്ട ജീവനുകൾ നഷ്ടമാകുയും ധാരാളം അപകടങ്ങൾ ഉണ്ടാവുകയും ചെയ്യും.

Manachira Vellimadukunnu റോഡ് കല്ലുത്താൻ കടവ് - അരയിടത്തുപാലം എരിഞ്ഞിപ്പാലം - കാരപ്പറമ്പ് മോഡൽ റോഡ് പോലെ 4 വരിയായി മീഡീയനിൽ LED lights , ടൈൽ പാകിയ നടപ്പാത , Handrails , Signal lights , Bus Bay's , Lowmast lights ,.., Advanced Drainage system പിന്നെ Underground Electric Telephone Water Gas Cable Ducts system ഒക്കെ വന്നാൽ കോഴിക്കോട് നഗരത്തിലെ മാത്രമല്ല കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ നഗര പാതകളിൽ ഒന്നാവും.

155 കോടിയുടെ കോടഞ്ചേരി - കക്കാടാംപൊയിൽ മലയോര ഹൈവേ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്...കൂടുതൽ വായിക്കാം

ഈ റോഡിൻ്റെ തുടർച്ചയായി Vellimadukunnu - Kunnamangalam - Koduvally - Thamarassery Adivaram ദേശീയ പാത 4 വരിയായി നിർമ്മിക്കണം.

Content Highlights : Kozhikode's Decades old demand Mananchira -  Vellimadukunnu 4 line road still in dreams. Till now 114 Cr fund allotted by varies Kerala governments , still needs 234.5 Cr as fund. Calicut City Road Projects . Kozhikode City Road improvement projects.

Post a Comment

0 Comments