നവീകരണം പൂർത്തിയായ ചുരത്തിലൂടെ KSRTC ബസ്സുകൾ സാധാരണപോലെ സർവീസ് തുടങ്ങി.
ചുരം നവീകരണം നടക്കുന്നതു കാരണവും ഒൻപതാം വളവിനു താഴെ തകരപ്പാടിക്കടുത്ത് 8 മീറ്റർ ദൂരത്താൻ മണ്ണിടിച്ചിൽ ഉണ്ടായതു കാരണവുമാണ് കഴിഞ്ഞ ഒരുമാസമായി 15 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്കും Scania , Volvo പോലുള്ള ബസ്സുകൾക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നത്.
കോഴിക്കോട് വയനാട് ജില്ലകളുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് ചുരത്തിലെ Ropeway... Read more
ചുരത്തിൽ രണ്ടാം വളവിനടുത്ത് കഴിഞ്ഞ മഴക്കാലത്ത് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കിയ ഭാഗം ഉൾപ്പെടെ 5 ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ച് വീതിക്കൂട്ടിയാണ് നവീകരിച്ചത്.
27 കോടി ആണ് അടിവാരം മുതൽ വയനാട് ചുണ്ട വരെയുള്ള റീച്ചിൽ ദേശീയപാത നവീകരണത്തിനായി അനുവദിച്ചിരുന്നത്.
![]() |
Churam |
0 Comments