Header Ads Widget

Updates

10/Updates/ticker-posts

| തോണിക്കടവ് ടൂറിസം | Photos | Videos | കൂരാച്ചുണ്ട് | Boating | തൂക്കുപാലം | Children's Park | Watch Tower | Kozhikode Tourism | കരിയാത്തുംപാറ |

തോണിക്കടവ് Kozhikode :facebook/Purushan Kadalundi MLA


കോഴിക്കോട് ടൂറിസം വികസനത്തിന് ഒരു നാഴികക്കല്ലാവുന്നു തോണിക്കടവ് ടൂറിസം പദ്ധതി. രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്.സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെതാണ് ഫണ്ട്. ഇറിഗേഷൻ വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി നിർവഹണം നടപ്പിലാക്കുന്നത്.

വാച്ചിങ് ടവർ, വാൾക് വേ, സീറ്റിംഗ്, ആംഫി തിയേറ്റർ, മാലിന്യ സംസ്കരണം, കാഫെറ്റീരിയ, കുട്ടികളുടെ പാർക്ക്‌, ബോട്ട് ജെട്ടി ,ലാൻഡ്സ്‌കേപിങ്, അലങ്കാര വിളക്കുകൾ എല്ലാമായി ഈ പ്രദേശത്തിൻ്റെ മുഖഛായ തന്നെ മാറി. തോണിക്കടവ് മുതൽ കാരിയാത്തുംപാറ വരെ ബോ‌ട്ടിങ് ആരംഭിക്കുന്നതിനുള്ള നടപടികൾക്കും തുടക്കമായി.

അടുത്ത ഘട്ടമായി ഉദ്ഘാടനം ചെയ്യുന്ന തോണിക്കടവ് ടൂറിസം പദ്ധതി പ്രദേശത്തു നിന്നും തൊട്ടടുത്ത തുരത്തായ 'ഹാർട്ട് ഐലൻ്'  ലേക്ക് ആകർഷണീയമായ തൂക്കുപാലം നിർമ്മിക്കും.15 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഇവിടെ ഔഷധതോട്ടവും ഫലവൃഷങ്ങളും വളർത്തുകയും വിശ്രമ സ്ഥലങ്ങളും Cafeteria Landscaping Antique LED ലൈറ്റ് പൂന്തോട്ടം എല്ലാം നിർമ്മിച്ച് ആകർഷണീകമാക്കും.

കൂടാതെ തോണിക്കടവിൽ നിന്നും പെരുവണ്ണാമുഴിലേക്ക് Speed ബോട്ട് സർവീസും ആരംഭിക്കും.

കോഴിക്കോട് കൂരാച്ചുണ്ടിനടുത്തുള്ള കരിയാത്തുംപാറ , തോണിക്കടവ് , കക്കയം ഡാം , വയലട , കരിയാത്തും പാറ , പെരുവണ്ണാമുഴി എന്നീ സ്ഥലങ്ങൾ ഇപ്പോൾ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ദിവസവും ധാരാളം ടൂറിസ്റ്റുകളാണ് വരുന്നത് , അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം പതി മടങ്ങ് വർദ്ദിക്കും.ഒന്ന് , രണ്ട് ദിവസത്തെ വിനോദയാത്രക്ക് ഏറ്റവും അനുയോജ്യമാണ് ഈ സ്ഥലങ്ങൾ.കക്കയം ഡാമിലേക്കുള്ള യാത്രയും ഡാമിലൂടെയുള്ള ബോട്ട് യാത്രയും വ്യത്യത്ഥമായ അനുഭവങ്ങൾ ആണ്.

വയലടയിൽ നിന്നുള്ള ദൂരക്കാഴ്ച്ചകൾ അതിമനോഹരമാണ് , Trekking ഇഷ്ടപ്പെടുന്നവർക്കും പ്രിയപ്പെട്ടതാണ് ഈ സ്ഥലങ്ങൾ. ഒട്ടനവധി സിനിമാ , photo shoots , ആൽബം ,... , shot films ൻ്റെ ഒക്കെ ഷുട്ടിങ്ങുകൾ നടന്നിട്ടുണ്ട് ഇവിടെ.

കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 40 KM ഭൂരമുണ്ട് ഇവിടേക്ക് .

Kozhikode City - Balussery - Koorachundu Kallanode.

Calicut City - Thamarassery - EstateMukku - Thalayad.

Perambra - Koorachundu - Kallanode .

എന്നീ വഴികൾ വഴി കക്കയം ഡാം , വയലട , കരിയാത്തുംപാറ , തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ എത്താം.

ഇപ്പോൾ ഈ ഭാഗത്ത് ചെറിയ റിസോർട്ടുകളും Home Stay കളും ഉണ്ട്, പക്ഷെ Star Category യിൽ ഉള്ള റിസോർട്ടുകളും ഹോട്ടലുകളും ഇല്ലാത്ത് വിദേശ വിനോദ സഞ്ചാരികൾക്കും കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം

KTDC യും പ്രശസ്തമായ ചില Resort / Hotel ചെയിനുകളും ഇവിടെ 4 Star റിസോർട്ട് തുടങ്ങാന്നുള്ള ഒരുക്കത്തിലാണ്.പ്രകൃതിയുമായി ഇണങ്ങിചേർന്നുള്ള കൂടുൽ റിസോട്ടുകളും ഹോട്ടലുകളും വന്നാൽ കൂടുതൽ വിനോദസഞ്ചാരികൾ ഇവിടെയെത്തുകയും ഒട്ടേറെ തൊഴിലവസരങ്ങൾ പ്രത്യേകിച്ച് പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

കാരപ്പറമ്പ് - കക്കോടി 4 വരി പാത , കക്കോടി - ബാലുശ്ശേരി , കൂട്ടാലിട - കൂരാച്ചുണ്ട് , പേരാമ്പ്ര - കൂരാച്ചുണ്ട് , കൂരാച്ചുണ്ട് - കല്ലാനോട് - കരിയാത്തും പാറ, എസ്റ്റേറ്റ് മുക്ക് - തലയാട് - കക്കയം കക്കയം ഡാം റോഡ് , ബാലുശ്ശേരി വയലട , വയലടയിൽ നിന്ന് കൂരാച്ചുണ്ട് കല്ലാനോട് റോഡിലെ മണിച്ചേരി വരെയുള്ള റോഡ് , വയലട - തലയാട് തുടങ്ങിയ വീതി കൂട്ടി ആധുനിക രീതിയിൽ പുതിക്കിപണിതാൽ പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും കൂടുതൽ ഉപകാരപ്രദമാകും .

ടൂറിസം വകുപ്പും ഇറിഗേഷൻ വകുപ്പും സംയുക്തമായാണ് തോണിക്കടവ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

Photo : facebook/CollectorKKD







Content Highlights : Thonikadavu Tourism Project at Kozhikode / Calicut , Kakkayam Boating , Kakkayam Dam , Kariyathumpara , Peruvannamuzhi , Vayalada , Kerala Tourism , Kozhikode Tourism.

Post a Comment

0 Comments