ഇന്ത്യന്‍ കായികലോകത്തിന് അഭിമാനമായി കോഴിക്കോടുനിന്നുള്ള കൗമാര കായിക താരം ലിസ്ബത്ത് കരോളിന്‍ ജോസഫിന് 1.64 കോടി രൂപയുടെ യു എസ് സര്‍വകലാശാല സ്‌കോളര്‍ഷിപ്പ് .
അമേരിക്കയിലെ പരിശീലനം, താമസം, പഠനം , ...,വൈദ്യസഹായം എന്നിവയുള്‍പ്പടെ നാലുവര്‍ഷത്തെ പഠനത്തിനാണ് വെര്‍ജീനിയയിലെ ലിബര്‍ട്ടി സര്‍വകലാശാല ലിസ്ബത്തിന് സ്‌കോളര്‍ഷിപ് നല്‍കിയത്.
ബിസിനസ് അഡ്മിനിസ്ട്രേഷൻ സെയിൽസ് ആൻറ് മാനേജ്മെൻറ് കോഴ്സിലാണ് ഉപരിപഠനം.
2015ലെ ദേശീയ സ്‌കൂള്‍ മീറ്റില്‍ 3 സ്വര്‍ണം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ താരം 2016ല്‍ തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിലും പങ്കെടുത്തു.
2019 ല്‍ ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടി.
സ്കൂൾ തലം മുതൽ കായിക രംഗത്തും പഠനത്തിലും മികവാർന്ന പ്രകടനമാണ് ലിസ്ബത്ത് നടത്തുന്നത്.
![]() |
Photo:facebook.com/epjayarajanonline |
അന്താരാഷ്ട്ര സ്കൂൾ അത്ലറ്റിക്സ്, ലോക ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ലിസ്ബത്ത് രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ദേശീയ ജൂനിയർ മീറ്റ്, സ്കൂൾ മീറ്റ് എന്നിവയില്‍ ട്രിപ്പിള്‍ ജംപില്‍ റെക്കോർഡ് പ്രകടനങ്ങളും ലിസ്ബത്തിന്‍റെ ശ്രദ്ദേയമായ നേട്ടങ്ങളാണ്.
ഒപ്പം എപ്പോഴും പഠനത്തിലും മികവ് പ്രകടിപ്പിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയാണ് പഠനം മുമ്പോട്ട് കൊണ്ടു പോകുന്നത്.
ഇത് രണ്ടും പരിഗണിച്ചാണ് അമേരിക്കയിലെ ലിഞ്ച്ബർഗിലെ ലിബർട്ടി സർവ്വകലാശാലയുടെ സ്കോളർഷിപ്പിന് ലിസ്ബത്ത് അർഹയാവുന്നത്.
പുല്ലൂരാംപാറ മലബാര്‍ സ്‌പോട്‌സ് അക്കാദമിയില്‍ ടോമി ചെറിയാന്റെയും അല്‍ഫോന്‍സാ കോളേജില്‍ അനൂപ് ജോസഫിന്റെയും ശിക്ഷണത്തിലാണ് മെഡലുകള്‍ വാരിക്കൂട്ടിയത്.
പുല്ലൂരാംപാറ സ്വദേശി സജി എബ്രഹാമിന്‍റെയും ലൻസി ജോർജിന്‍റെയും മകളാണ് ലിസ്ബത്ത് കരോലിൻ ജോസഫ്.
ലിസ്ബത്തിന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ വിദേശ പരിശീലനത്തിലൂടെ സാധിക്കും, എല്ലാ ആശംസകളും നേരുന്നു.
0 Comments