കൈതപോയിൽ NH Junction - കോടഞ്ചേരി - തിരുവമ്പാടി - മുക്കം റോഡിലെ
കൈതപോയിൽ കണ്ണോം ഭാഗത്താണ് ഇപ്പോൾ ടാറിങ് നടക്കുന്നത് , ഏപ്രിൽ മാസത്തോടെ തന്നെ റോഡ് വികസനത്തിന് സ്ഥലം വIട്ടുനല്കിയ ഭാഗങ്ങളുടെ നവീകരണം പൂർണമായും പൂർത്തിയാവും.
കൈതപോയിൽ NH Junction - കോടഞ്ചേരി - തിരുവമ്പാടി - മുക്കം റോഡ് നിർമ്മിക്കാൻ വേണ്ടി ജനങ്ങൾ പൊന്നും വിലയുള്ള സ്ഥലം സർക്കാരിനു വെറുതെ കൊടുക്കുകയായിരുന്നു , അതു കൊണ്ട് മാത്രമാണ് ഈ പദ്ധതി യാഥാർത്യമാകുന്നത്.
നാഥ് Construction company ക്ക് ആണ് ഈ പദ്ധതിയുടെ കരാർ.
മുക്കം കൂളിമാട് റോഡ് നവീകരണവും
ചാലിയാറിനു കുറുകെ കൂളിമാടും , മാവൂർ എളമരത്തു കടവിലും രണ്ട് വലിയ പാലങ്ങളുടെ പ്രവർത്തിയും പൂർത്തിയാവുന്നതോടെ അടിവാരത്തു നിന്നും എളുപ്പത്തിൽ Calicut International Airport ൽ എത്താം.
റോഡ് പ്രവർത്തി പൂർത്തിയാകുന്നതോടെ അടിവാരം കോടഞ്ചേരി തിരുവമ്പാടി മുക്കം കോഴിക്കോട് റൂട്ടിൽ KSRTC യുടെ ചെയിൻ സർവീസും തുടങ്ങാൻ ധാരണയായിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ ആദ്യ റീച്ച് ആയ 34 KM ദൂരമുള്ള
കോടഞ്ചേരി - കക്കാടാംപൊയിൽ റോഡിൻ്റെ നിർമ്മാണത്തിൻ്റെ പ്രവർത്തി പുരോഗമിക്കുകയാണ്.
155 കോടി രൂപ ചെലവിൽ ULCCS ക്ക് അണ് കരാർ.
34 KM റോഡ് 12 മീറ്റർ വീതിയിൽ നിർമ്മിക്കുന്നത്.
24 മാസം ആണ് നിർമ്മാണ കാലാവധി , ULCCS ആയതു കാരണം 24 മാസത്തിനു മുന്ന് പൂർത്തിയാവും എന്ന് പ്രതീക്ഷിക്കുന്നു.
കോടഞ്ചേരി പുലിക്കയം നെല്ലിപ്പൊയിൽ പുല്ലൂരാംപാറ പുന്നക്കൽ കൂമ്പാറ കക്കാടംപൊയിൽ ആണ് പാതയുടെ റൂട്ട്.
പാത കടന്നു പോകുന്ന പ്രാധാന അങ്ങാടികളെല്ലാം നടപ്പാത , LED lights , Landscaping , Handrails ഒക്കെ സ്ഥാപിക്കും , പ്രധാന Junction നു കളിൽ Signals സ്ഥാപിക്കും.
ജിലയിൽ വിലങ്ങാട് - കൂരാച്ചുണ്ട് - തലയാട് - മലപുറം NH Junction ( വയനാട് റോഡിൽ താമരശ്ശേരിക്കും ഈങ്ങാപ്പുഴക്കും ഇടയലിലുള്ള സ്ഥലം ) - കോടഞ്ചേരി ആണ് ഇനി പ്രവർത്തി തുടങ്ങാനുള്ള മലയോര പാത.
മലപുറം NH Junction - കോടഞ്ചേരി പാതയാണ് അടുത്ത ഘട്ടം.
മലയോര മേഖലയുടെ മുഖഛായ മാറ്റുന്നതാണ് ഈ പദ്ധതികൾ.
പ്രധാനമായും കക്കാടംപൊയിൽ ടൂറിസം , കാർഷിക മേഖല എന്നിവക്ക് കൂടുതൽ വികസനം വരും
താമരശ്ശേരി മാനിപുരം വരട്യാക്ക് / ചെത്തുകടവ് പെരിങ്ങളം റോഡ് പ്രവർത്തിയും മുക്കം NIT കുന്നമംഗലം പ്രവർത്തിയും പുരോഗമിക്കുകയാണ് .
തിരുവമ്പാടി പുല്ലൂരാംപാറ ആനക്കാംപൊയിൽ - മറിപ്പുഴ Tunnel Road Junction വർക്കും ഉടനെ തുടങ്ങും.
ഇവയെല്ലാം പൂർത്തിയാകുന്നതോടെ കോഴിക്കോട് ജില്ലയിലെ അടിവാരം കോടഞ്ചേരി ... കൂമ്പാറ തിരുവമ്പാടി മുക്കം മാനിപുരം പെരിങ്ങളം ആനക്കാംപൊയിൽ കൂമ്പാറ കക്കാടാംപൊയിൽ എന്നീ സ്ഥലങ്ങളുടെ മുഖഛായ തന്നെ മാറും.
ഇനി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പ്രവർത്തി തുടങ്ങേണ്ട പ്രധാന പദ്ധതികൾ ആനക്കാംപൊയിൽ തുരങ്ക പാത , ചുരം Ropeway , ചുരം / ചിപ്പിലിത്തോട് - തളിപ്പുഴ / പൂക്കോട് തടാകം Junction റോഡ് എന്നിവയാണ്.
മലയോര ഹൈവേ നിർമ്മിക്കാൻ കർഷകർ സ്ഥലം വെറുതെ സർക്കാരിനു കൊടുക്കുകയായിരുന്നു.
12 മീറ്റർ വീതിയിൽ ആധുനിക റോഡ് വരുന്നതോടെ ടൂറിസം , കാർഷിക മേഖല , വ്യവസായ മേഖല യാത്രാ സൗകര്യം എന്നിവയിൽ കൂടുതൽ പുരോഗതി വരും.
0 Comments