പുതുമോടിയിൽ വടകര ക്യൂൻസ് റോഡ് , വടകര പഴയ സ്റ്റാന്റിനു മുന്നില്‍ ന്യൂ ഇന്ത്യാ ഹോട്ടലിനോട് ചേര്‍ന്നു കിഴക്കോട്ടുള്ള റോഡിനെയാണ് ക്യൂന്‍സ് റോഡെന്നു വിളിക്കുന്നത്.
![]() |
ക്യൂൻസ് റോഡ് വടകര : Twitter / Calicut City Live |
C K Nanu എംഎല്‍എ തന്റെ ഫണ്ടില്‍നിന്ന് അനുവദിച്ച 40 ലക്ഷംരൂപ ചെലവഴിച്ചാണ് ക്യൂന്‍സ് റോഡ് നവീകരിച്ചത്.
നിലം ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയതിനു പുറമെ ഇരുവശത്തും നടപ്പാതകളും ഒരുക്കി. റോഡിന്റെ വീതിയും കൂട്ടി.
വ്യാപാരികള്‍ സ്ഥലം സ്വമേധയാ ഇതിന് വിട്ടുനല്‍കിയിരുന്നു , റോഡിന്റെ ഇരുവശത്തും LED lights സ്ഥാപിച്ച് വൈദ്യുതീകരണവും നടത്തുകയാണ് അടുത്ത ഘട്ടം , ഇതിനായി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി.
Content Highlights : Renovated Queens Road Vatakara Now Open , Vadakara Kozhikode Calicut.
0 Comments