ഇന്ത്യയുടെ പുതിയ ഫുട്ബോൾ രാജാക്കൻമാർ കോഴിക്കോടിൻ്റെ മണ്ണിൽ...
ഐ ലീഗ് കിരീടവും AFC Cup ന് ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കാൻ യോഗ്യത നേടിയും ആണ് ഇന്ത്യയുടെ പുതിയ ഫുട്ബോൾ രാജാക്കൻമാർ ആയ Gokulam Kerala FC തട്ടകമായ കോഴിക്കോടേക്ക് വരുന്നത്.
കൊൽക്കട്ടയിൽ നിന്ന് ചെന്നൈ വഴി രാത്രി 7.45 ന് Indigo Airlines ൽ ചരിത്ര വിജയം നേടിയ ടീം Calicut International Airport ൽ എത്തിച്ചേരും , അതിനു ശേഷം ടീം കോഴിക്കോട് നഗരത്തിലുള്ള താമസ സ്ഥലത്തേക്ക് പോകും.
അപ്രൂവൽ കിട്ടിയാൽ ബുധനാഴ്ച്ച കോഴിക്കോട് നഗരത്തിൽ വിപുലമായ രീതിയിൽ Victory Parade നടത്താൻ ആണ് ശ്രമിക്കുന്നത്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി പാവമണി റോഡ് , Mananchira Square , Kidson Corner , Town Hall , CH Flyover , റെഡ് ക്രോസ്സ് റോഡ് വഴി കോഴിക്കോട് ബീച്ചിൽ Freedom Square / Beach Open Stage ൽ സ്വീകരണം നൽകും.
2020 - 21 സീസണിൽ നിന്ന് 3 ഫുട്ബോൾ ക്ലബുകൾ ആണ് ഇന്ത്യയെ പ്രതിനിധിച്ച് ഏഷ്യൻ ക്ലബ് ടൂർണ്ണമെൻ്റുകളിൽ പങ്കെടുക്കുക.
1. Mumbai City FC , Mumbai.
2. Gokulam Kerala FC , Kozhikode.
3. ATK Mohun Bagan , Kolkata .
ചരിത്രത്തിലാധ്യമായി ദേശീയ ഫുട്ബോൾ കിരീടം കേരളത്തിന് നേടിക്കൊടുത്ത് കോഴിക്കോട് നിന്നുള്ള Gokulam Kerala FC.
കിരീടത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് AFC Cup മത്സരങ്ങൾ കളിക്കാൻ ഗോകുലം കേരള F C യോഗ്യത നേടിയത് ഇരട്ടി മധുരമായി.
ശനിയാഴ്ച ( 27 - March - 2021 ) കൊൽക്കട്ടയിൽ നടന്ന ആവേശപ്പോരിൽ നോർത്ത് ഈസ്റ്റ് ശക്തികളായ TRAU FC യെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് മർത്തിയടിച്ചാണ് GKFC കിരീടവും ഒരു കോടി രൂപ സമ്മാനവും നേടിയത്.
എറ്റവും പ്രധാന കാര്യം 70 മിനിറ്റ് വരെ ഒരു ഗോളിനു പുറകിൽ നിന്ന ശേഷം 25 മിനിറ്റിൽ 4 ഗോളുകൾ തിരിച്ചടിച്ച് ആണ് ഗോകുലം കേരള ഫ് സി ചരിത്ര വിജയം നേടിയത് എന്നതാന്ന്.
Goal Scorers for Gokulam Kerala FC : Sharif Mukhammad ( 70') , Emil Benny ( 74' ) , Denny Antwi (77') and Muhammed Rashid ( 90+8' ).
Goal Scorer for TRAU FC Bidyashagar Singh ( 24') .
വെറും 4 വർഷങ്ങൾക്ക് മുൻപാണ് Gokulam Kerala FC പ്രവർത്തനം ആരംഭിച്ചത് ,
4 വർഷത്തിനുള്ളിൽ 4 പ്രധാന കിരീടങ്ങൾ അണ് GKFC കോഴിക്കോട് എത്തിച്ചത്.
1. Kerala Premier League
2. Durand Cup
3. Women's National League
4. I - League എന്നിവയാണ് ആ പ്രധാന കിരീടങ്ങൾ.
ഗോകുലം കേരള FC ദേശീയ ഫുട്ബോൾ ലീഗ് കിരീടം നേടിയ 2021 മാർച്ച് 27 കേരളത്തിന് എന്നും ഓർമ്മയിൽ നിലനില്ക്കുന്ന ഒരു ചരിത്ര ദിനമായിരിക്കും.

0 Comments