Airport Authority of India പുറത്തുവിട്ട February 2021 ലെ Traffic News അനുസരിച്ച് Kozhikode International Airport അന്തർദേശിയ യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് .
2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് International യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ആദ്യ 7 സ്ഥാനങ്ങളിലുള്ള എയർ പോർട്ടുകൾ ഇവയാണ്
1. Delhi - 4,39,274
2. Mumbai - 1,67,159
3. Kochi - 1,23, 365
4. Kozhikode - 96,147
5. Chennai - 90,886
6. Hyderabad - 88,421
7. Bengaluru - 75,633
ആദ്യ 7 സ്ഥാനങ്ങളിൽ ഉള്ള എയർപോർട്ടുകളിൽ കരിപ്പൂരിൽ മാത്രമാണ് വലിയ വിമാന സർവീസുകൾ ഇല്ലാത്തത് എന്നുകൂടി ഓർക്കണം.
Wide body Aircraft സർവീസുകൾ കൂടി ഉണ്ടായിരുന്നേൽ ഇതിലും മികച്ച സ്ഥാനം Karipur Airport ന് ലഭിച്ചേനേ.
അതേ സമയം ഫെബ്രുവരി 2021 ലെ Domestic യാത്രക്കാരുടെ എണ്ണത്തിൽ Calicut Airport - CCJ കേരളത്തിൽ മൂന്നാം സ്ഥാനത്താണ്.
1. Ernakulam
2. Thiruvananthapuram
3. Kozhikode
4. Kannur
ഇപ്പോൾ കരിപ്പൂരിൽ നിന്നും Saudia Arabia , UAE , Qatar , Oman , Kuwait എന്നീ രാജ്യങ്ങളിലേക്ക് മാത്രമേ സർവീന് ഉള്ളൂ.
Kozhikode നിന്നും Colombo , Singapore , Malaysia , Bangkok തുടങ്ങിയ നേരിട്ടുള്ള സർവീസുകളും Saudia , Qatar Airways , Air India , Emirates തുടങ്ങിയ വലിയ വിമാന സർവീസുകളും Kuwait Airways, Jazeera Airways , തുടങ്ങിയ സർവീസുകൾ കൂടി തുടങ്ങിയാൽ
International ട്രാഫിക്കിൻ്റെ കാര്യത്തിൽ Delhi , Mumbai , Bangalore , Chennai എയർപോർട്ടുകൾക്ക് ശേഷം അഞ്ചാമത് സ്ഥാനം സ്ഥിരമായി ലഭിക്കും Calicut International Airport ന് .
കേരളത്തിൽ ഏറ്റവും കുറവ് Domestic സർവീസുകൾ ഉള്ളത് കോഴിക്കോട് നിന്നുമാണ്,
ഈ വർഷം കൂടുതൽ എയർലൈനുകളും സർവീസുകളും കോഴിക്കോട്ടു നിന്നും തുടങ്ങുന്നതോടെ അഭ്യന്തര സെക്ടറിലും Kozhikode Airport മികച്ച നേട്ടങ്ങൾ കൈവരിക്കും.
ഇപ്പോൾ പ്രധാനമായും Indigo Airlines മാത്രമാണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്നത്.
കോഴിക്കോട് നിന്ന് Bangalore , Mumbai , Delhi , Hyderabad , Chennai തുടങ്ങിയ മെട്രോ നഗരങ്ങളിലേക്ക് നേരിട്ട് സർവീസ് ഉള്ളതു കാരണം ,
ഇന്ത്യയിലെ ഏത് എയർപോർട്ടിലേക്കും അതുപോലെ ലോകത്തിലെ എല്ലാ പ്രധാന എയർപോർട്ടുകളിലേക്കും കോഴിക്കോട് നിന്നും Bangalore , Mumbai , Delhi , Hyderabad , Chennai വഴി എളുപ്പത്തിൽ യാത്ര ചെയ്യാം.
Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ , എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.
കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.
ഈവർഷം Go Air , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.
കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള Domestic സർവീസുകൾ ആണ് Trivandrum , Agatti , Goa
അതുപോലെ Kolkata Ahmedabad , Pune , Jaipur,..,Srinagar, Chandigarh , Visakhapatnam , Guwahati.
എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/Mumbai/Delhi വഴി 1 Technical Stop സർവീസുകളും വേണം.
![]() |
| Photo : Twitter/Calicut International Airport - AAI |


0 Comments