അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് KSRTC Bus സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യ Food Kiosk പ്രവർത്തനം ആരംഭിച്ചു.
അകെ 5 ഷോപ്പുകൾ ആണ് ബസുകൾ നിർത്തിയിടുന്ന നിലയിൽ ( Level 0 ) അനുവദിച്ചത്.ഇതിൽ 2 എണ്ണം ലഭിച്ചത് Tastic Lead Point Pvt. Ltd ആണ്, ആദ്യ Food Kiosk ആണ് കഴിഞ്ഞ ദിവസം തുറന്നത്. ഈമാസം തന്നെ ബാക്കി 4 ഷോപ്പുകളും ഓപ്പൺ ആകും. ചായ , കാപ്പി , Snacks , ... ,Cool Drinks തുടങ്ങിയവ ലഭ്യമാണ്.
ബസുകൾ നിർത്തിയിടുന്ന നിലയുടെ താഴെ ( Level -1 ) വിശാലമായ Retail Spaces , Food court's , Internet Kiosk, Toilet Blocks ,..., Storerooms എല്ലാം 3 മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും.
അതേ സമയം 24 മണിക്കൂറും പ്രവർത്തിക്കുന്ന Level -2 പാർക്കിങ്ങ് സ്ഥലത്തും കൂടുതൽ സൗകര്യങ്ങൾ വരുന്നുണ്ട്.
Under ground ഫ്ലാേറുകളിൽ നിന്ന് Bus Bays ഉള്ള ഫ്ലാേറിലേക്കു ( Level 0 ) Escalators , Lifts എന്നിവയും പ്രവർത്തനക്ഷമാകും.
കാത്തിരിപ്പിനൊടുവിൽ 3.25 ലക്ഷം Sq Ft Commercial Space ഉള്ള Kozhikode KSRTC Twin Tower നടത്തിപ്പ് കോഴിക്കോട്ടു നിന്നുള്ള ബിൽഡറിനു ലഭിച്ചു.
Twin ടവറിൻ്റെ Level 1 മുതൽ ഉള്ള വാണിജ്യ ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾ ആണ് KTDFC ബിൽഡർക്ക് വാടകക്ക് കൊടുക്കുന്നത്.
നിക്ഷേപത്തുകയായ 17 കോടി രൂപ അടയ്ക്കാൻ മൂന്നുമാസം സമയം നൽകി.
പണമടക്കുന്നതോടെ KTDFC യുമായി കരാറൊപ്പിട്ട് നവീകരണം നടത്തി വാണിജ്യ ആവശ്യങ്ങൾക്കുള്ള സ്ഥലങ്ങൾ കമ്പനിക്ക് വാടകക്ക് നല്കാം.
വാണിജ്യ ആവശ്യങ്ങൾക്കാവശ്യമായി മൂന്നര ലക്ഷത്തോളം SQFT സ്ഥല സൗകര്യമുള്ള Twin Tower സ്ഥിതിചെയ്യുന്നത് കോഴിക്കോട് നഗരഹൃദയത്തിലാണ്.
Hyper Market, Food Courts , Star ഹോട്ടൽ , 24 മണിക്കൂറും പ്രവർത്തിക്കുന്ന Restaurant കൾ , ... , വൃത്തിയുള്ള Toilet കൾ , International / Domestic leading Retail Outlets കൾ , Convention Centre , 2 Tier Parking Area എന്നിവയെല്ലാമായി പൂർണ്ണ രീതിയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ
കേരളത്തിലെ ഏറ്റവും സൗകര്യങ്ങൾ ഉള്ളതും മനോഹരവുമായ ബസ്സ് സ്റ്റാന്റാവും കോഴിക്കോട് മാവൂർ റോഡിലെ KSRTC ബസ്സ് സ്റ്റേഷൻ.
കൂടാതെ ഇപ്പോൾ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന Level -2 പാർക്കിങ്ങ് സൗകര്യങ്ങൾ കൂടുതൽ മികച്ചതാക്കുകയും
മുകളിലെത്തെ നിലയിലുള്ള പാർക്കിങ് സൗകര്യം ജനങ്ങൾക്കായി തുറന്നു കൊടുക്കുകയും ചെയ്യുന്നതോടെ,
രണ്ട് നിലകളിലായി ഏകദേശം ആയിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ്ങ് സൗകര്യം ലഭിക്കും.
അതു വഴി മാവൂർ റോഡ് , വയനാട് റോഡ് ,... , മാനാഞ്ചിറ , രാജാജി റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ പാർക്കിന് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും.
KSRTC ക്ക് വലിയൊരു ആശ്വാസമാകും Calicut KSRTC Bus Station നിൽ നിന്നു ലഭിക്കുന്ന ലക്ഷ്ങ്ങളുടെ മാസ വരുമാനവും 17 കോടിയുടെ നിക്ഷേപത്തുകയും .
Content Highlights : Food Kiosk now Open at Kozhikode KSRTC Bus Station. Kozhikode KSRTC Bus Stations Twin Tower will open with in 3 months . Calicut KSRTC Bus Station . Kozhikode KSRTC Bus Stand .
![]() |
| Photo : twitter/calicutcitylive |


0 Comments