Header Ads Widget

Updates

10/Updates/ticker-posts

| History of ULCCS | Vadakara | Kozhikode | കേരളത്തിന് അഭിമാനമായി ULCCS |

നൂറ് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെ വടകര കാരക്കാട്ട് എന്ന സ്ഥലത്ത് ശ്രീ വാഗ്ഭടാനന്ദ ഗുരുദേവന്റെ നേതൃത്വത്തിൽ ആണ് ഈ സഘകരണ പ്രസ്ഥാനം തുടങ്ങിയത്.

വേലി കെട്ടുന്നതു പോലത്തെ വളരെ ചെറിയ ജോലികൾ ഏറ്റെടുത്ത് മികച്ച രീതിയിൽ പൂർത്തിയാക്കി ആയിരുന്നു ULCCS യുടെ തുടക്കം.
ഇപ്പോൾ ചെറിയ റോഡ് പണികൾ മുതൽ ULTS എന്ന IT company , കോഴിക്കോട് ഉള്ള UL Cyber Park , ... , Organic Farm , ... അങ്ങനെ എല്ലാ മേഖലയിലും ULCCS വിജയകരമായി മുന്നേറുന്നു.

ചെറുതും വലുതുമായ 4,000 ത്തിൽ അധികം വർക്കുകൾ ഇതിനകം ULCCS വിജയകരമായി പൂർത്തിയാക്കി.

കുറച്ച് മുൻപ് വരെ കോഴിക്കോട് ജില്ലയിൽ മാത്രമായിരുന്നു ULCCS പ്രധാനമായും ജോലികൾ ഏറ്റെടുത്തത്.
പ്രവർത്തി മികവു കൊണ്ട് ഇപ്പോൾ കേരളത്തിൽ മുഴുവൻ പ്രവർത്തനം വ്യാപിച്ച് ഒട്ടനവധി മികച്ച പദ്ധതികൾ പൂർത്തിയാക്കി വരുന്നു.
കേരളം ഒരിക്കൽക്കൂടി ഇൻഡ്യയുടെ അഭിമാനം ഉയർത്തിയിരിക്കുന്നു.
കേരളത്തിലെ ഒരു പ്രാഥമികസഹകരണസംഘം ആഗോളറാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്! 2020-ലെ വേൾഡ് കോപ്പറേറ്റീവ് മോനിട്ടർ റാങ്ക് ചെയ്തിരിക്കുന്ന ആ സ്ഥാപനം മറ്റൊന്നല്ല -
ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റി(ULCCS)യാണ്.
ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും ചേർന്നു വർഷം‌തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് വേൾഡ് കോപ്പറേറ്റീവ് മോനിട്ടർ.

വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണസമ്പദ്‌ഘടന വിശകലനം ചെയ്തു തയ്യാറാക്കിയ അതിന്റെ 2020-ലെ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് 2018-ലെ റിസൾട്ടുകളും റാങ്കിങ്ങുമാണ്.

വ്യവസായ – ഉപഭോക്തൃസേവന മേഖലയിൽ ഏറ്റവും ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായാണ് ഊരാളുങ്കൽ സൊസൈറ്റിയെ തെരഞ്ഞെടുത്തത്. ആ വിഭാഗത്തിൽ ഒന്നാം സ്ഥാനം സ്പെയിനിലെ കോർപ്പറേഷൻ മോൺട്രാഗോൺ എന്ന തൊഴിലാളി സംഘത്തിനാണ്.
മൂന്നുമുതലുള്ള സ്ഥാനങ്ങൾ ഇറ്റലി, അമേരിക്ക, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ്.
ഏറ്റവും മികച്ച 300 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതിൽ ഇൻഡ്യയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റിയെക്കൂടാതെ മൂന്നു സ്ഥാപനങ്ങൾകൂടിയേ ഉള്ളൂ.

ഇൻഡ്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ് (IFFCO), ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് സൊസൈറ്റി, വളം നിർമ്മാതാക്കളായ ക്രിഭ്‌കോ (Kribhco) എന്നിവയാണവ.

9 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കേണ്ട പാലാരിവട്ടം പാലം വെറും 5 മാസം കൊണ്ട് പൂർത്തിയാക്കി ULCCS കേരളത്തിൻ്റെ അഭിമാനമായി.  

നിർമ്മാണത്തിലെ ക്രമക്കേടുകാരണം ആയിരുന്നു രണ്ട് വർഷം മാത്രം പഴക്കമുള്ള എറണാകുളം പാലാരിവട്ടം 4 വരി Flyover പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കാൻ DMRC വർക്ക് ഏറ്റെടുത്തത്.

DMRC ടെൻണ്ടർ വിളിച്ചപ്പോൾ പല പ്രമുഖ കമ്പനികളും 20 മാസം വരെയാണ് നിർമ്മാണക്കാലാവതി പറഞ്ഞിരുന്നത്.

9 മാസത്തെ കരാർ വ്യവസ്ഥ ULCCS മാത്രമാണ് അംഗീകരിച്ചത്.

ആദ്യമായിട്ടല്ല ULCCS പറഞ്ഞ സമയത്തിനും മുന്നേ പദ്ധതി പൂർയാക്കുന്നത്.

കോഴിക്കോട് അരയിടത്തുപാലം Flyover കാലാവധിക്ക് 3 മാസം മുന്നേയും കോഴിക്കോട് ബൈപാസ് രണ്ടാം ഘട്ടം കാലാവധിക്ക് 8 മാസം മുന്നേയും നിർമ്മാണം പൂർത്തിക്കിയിരുന്നു.

ക്രമക്കേട് നടന്ന Palarivattom Flyover പൊളിച്ച് പുതിയ 4 വരി Flyover വെറും 5 മാസം കൊണ്ട് ഏറ്റവും മികച്ച രീതിയിൽ നിർമ്മിച്ചാണ് ULCCS Record സ്ഥാപിച്ചത്.

1,704 കോടി രൂപയുടെ ദേശീയപാത 66 (പഴയ NH 17) -ൽ തലപ്പാടി മുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതാണു പദ്ധതിയും ഉരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് ലഭിച്ചത്. കേരളത്തിൽനിന്നുള്ള ഒരു കരാർസ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറഞ്ഞ തുകക്ക് ആണ് Uralungal Labour Contract Co-operative Society Ltd.  കരാർ എടുത്തത്. 

6 Line Kozhikode Bypass ൻ്റെ നിർമ്മാണം Welspun Enterprises Limited ന് | 1853 Cr + | 28 KM | Calicut Expressway |

Content Highlight : History of ULCCS,Kozhikode.
Photo : ULCCS , Vadakara , Kozhikode.





Post a Comment

0 Comments