കേരള ഫുട്ബോളിൻ്റെ രാജാക്കൻമാരായി Gokulam Kerala FC ( Reserve Team ) Kozhikode. രണ്ടാം തവണയാണ് Kerala Premier League കിരീടം നേടുന്നത് .
ഇന്ന് എറണാകുളത്ത് നടന്ന Kerala Premier League - KPL ഫൈനലിൽ കോഴിക്കോട് നിന്നുള്ള ഗോകുലം കേരള ഫ്സി തിരുവനന്തപുരം KSEB യെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്പ്പിച്ചാണ് രണ്ടാം തവണയും Kerala Premier League കിരീടം കോഴിക്കോട് എത്തിച്ചത്.
ഇന്ന് GKFC കിരീടം നേടിയതോടെ SBT/SBI ഒപ്പം എറ്റവും കൂടുതൽ KPL നേടുന്ന ടീമായി ഗോകുലം കേരള ഫ്.സി.
മുൻ ഇന്ത്യൻ ടീം കളിക്കാരനും SBT ടീമിനെ ഇന്ത്യൻ ഫുട്ബോളിലെ ഒരു പ്രധാന ശക്തിയാക്കിയ കോഴിക്കോട്ടുകാരൻ നജീബ് ആണ് Gokulam Kerala FC ( Reserve Team ) കോച്ച്.
ഗോകുലം കേരള ഫ്സിയുടെ സീനിയർ പുരഷ , വനിത ടീമുകൾ ആണ് നിലവിൽ ദേശീയ ഫുട്ബോൾ ലീഗ് ചാമ്പ്യൻമാർ.
വെറും 4 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ച Gokulam Kerala FC 5 പ്രധാന കിരീടങ്ങൾ ആണ് കോഴിക്കോട് എത്തിച്ചത് കേരളത്തിൻ്റെ അഭിമാനമായത്.
ILeague , Indian Women's League , Durand Cup , രണ്ട് തവണ Kerala Premier League എന്നിവയാന്ന് ആ കിരീടങ്ങൾ.
I League കിരീടത്തിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് AFC Cup മത്സരങ്ങൾ കളിക്കാൻ ഗോകുലം കേരള F C യോഗ്യത നേടിയത് ഇരട്ടി മധുരമായി.
2021 - 22 സീസണിൽ Mumbai City FC Mumbai , Gokulam Kearla FC Kozhikode , ATK Mohun Bagan Kolkata എന്നീ ക്ലബ്ബുകൾ ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് AFC Champios League , AFC Cup , AFC Cup Playoff മത്സരങ്ങൾ കളിക്കാൻ യോഗ്യത നേടിയത്.


0 Comments