കോഴിക്കോട് നിന്നുള്ള 13 സീറ്റുകളിൽ കഴിഞ്ഞ പ്രാവശ്യത്തെ പോലെ 11 സീറ്റുകളിലും തിളക്കമാർന്ന വിജയം നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിൽ ഭരണ തുടർച്ച.
ഇത്തവണയും 11 ഭരണകക്ഷി ജനപ്രതിനിധികൾ ഉള്ള കോഴിക്കോടിന് മന്ത്രി സഭയിൽ മികച്ച പ്രാതിനിധ്യം ലഭിക്കും എന്നാണു പ്രതീഷിക്കുന്നത് .
ഡിവൈഎഫ്ഐ യുടെ യുടെ ദേശീയ പ്രസിഡൻറും ബേപ്പൂരിൽ നിന്ന് വിജയിച്ച മുഹമ്മദ് റിയാസ് - CPI(M) , കോഴിക്കോട് സൗത്തിൽ നിന്നും വിജയിച്ച അഹ്മദ് ദേവർകോവിൽ - INL, നാദാപുരത്തു നിന്നു വിജയിച്ച ഇ കെ വിജയൻ - CPI , നിലവിലെ മന്ത്രിയായ എലത്തൂരിൽ നിന്നും വിജയിച്ച എ കെ ശശീന്ദ്രൻ - NCP, കൊയിലാണ്ടിയിൽ നിന്നും വിജയിച്ച കാനത്തിൽ ജമീല - CPI ( M ) എന്നിവരിൽ നിന്നും മൂന്നു പേരെങ്കിലും പിണറായി വിജയൻ്റെ രണ്ടാം മന്ത്രിസഭയിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായി ഉണ്ടാകും.
ഇവരെ കൂടാതെ ബാലുശ്ശേരി നിന്ന് സച്ചിൻ ദേവ്, കോഴിക്കോട് പേരാമ്പ്രയിൽ നിന്നും വിജയിച്ച ടി പി രാമകൃഷ്ണൻ , കോഴിക്കോട് സൗത്തിൽ നിന്നും വിജയിച്ച തോട്ടത്തിൽ രവീന്ദ്രൻ, വടകരയിൽ നിന്ന് കെ കെ രമ , കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കൊടുവള്ളിയിൽ നിന്ന് എം കെ മുനീർ, കുന്നമംഗലത്തു നിന്നും വിജയിച്ച പി ടി എ റഹീം, തിരുവമ്പാടിയിൽ നിന്ന് Linto Joseph എന്നിവരും കോഴിക്കോടിനെ പ്രതിനിധീകരിച്ച് പുതിയതായി നിയമസഭയിലേക്ക് അ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്,
എല്ലാവർക്കും അഭിനന്ദനങ്ങൾ.
വരുന്ന അഞ്ച് വർഷംകൊണ്ട് കോഴിക്കോട് ജില്ലയിലും കോഴിക്കോടുമായി ബന്ധപ്പെട്ട ഒരുപാട് വികസന പദ്ധതികൾ നടപ്പാക്കാനും നിലവിലുള്ളവ പൂർത്തീകരിക്കുവാനും നിയുക്ത എംഎൽഎമാർക്കും രണ്ടാം പിണറായി സർക്കാരിനും കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
0 Comments