കോഴിക്കോട് നിന്നുള്ള 13 സീറ്റുകളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്നപോലെ ഇപ്രാവശ്യവും 11 സീറ്റുകളിലും തിളക്കമാർന്ന വിജയം ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത് , അതുകാരണം ഇത്തവണ കോഴിക്കോട് നിന്ന് ഇന്ന് കൂടുതൽ പേർ മന്ത്രി സഭയിലേക്ക് ഉണ്ടാവും.
ഡിവൈഎഫ്ഐ യുടെ യുടെ ദേശീയ പ്രസിഡൻറും ബേപ്പൂരിൽ നിന്ന് വിജയിച്ച മുഹമ്മദ് റിയാസ് - CPI(M) , കോഴിക്കോട് സൗത്തിൽ നിന്നും വിജയിച്ച അഹ്മദ് ദേവർകോവിൽ - INL, നാദാപുരത്തു നിന്നു വിജയിച്ച ഇ കെ വിജയൻ - CPI , നിലവിലെ മന്ത്രിയായ എലത്തൂരിൽ നിന്നും വിജയിച്ച എ കെ ശശീന്ദ്രൻ - NCP, കൊയിലാണ്ടിയിൽ നിന്നും വിജയിച്ച കാനത്തിൽ ജമീല - CPI ( M )
എന്നിവരിൽ നിന്നും മൂന്നു പേരെങ്കിലും പിണറായി വിജയൻ രണ്ടാം മന്ത്രിസഭയിൽ കോഴിക്കോടിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായി ഉണ്ടാകും .
117 കോടി രൂപയുടെ പേരാമ്പ്ര ബൈപാസിൻ്റെ നിർമ്മാണം യു.ൽ.സി.സിക്ക്... Read more
ഇതോടൊപ്പം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി തുടർച്ചയായി നാലാം തവണയാണ് മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടതും നിലവിലെ എം.ൽ.എമാരിൽ ഏറ്റവും സീനിയറിൽ ഒരാളായ കുന്നമംഗലം MLA പി ടി എ റഹിമിന് ക്യാബിനറ്റ് റാങ്കോടെ ഉള്ള ഒരു പദവിയും ലഭിക്കും.
വരുന്ന അഞ്ച് വർഷംകൊണ്ട് കോഴിക്കോട് ജില്ലയിലും കോഴിക്കോടുമായി ബന്ധപ്പെട്ട ഒരുപാട് വികസന പദ്ധതികൾ നടപ്പാക്കാനും നിലവിലുള്ളവ പൂർത്തീകരിക്കുവാനും നിയുക്ത എംഎൽഎമാർക്കും പുതിയ മന്ത്രിമാർക്കും രണ്ടാം പിണറായി സർക്കാരിനും കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
![]() |
| Birds-Eye View of Mananchira Square Kozhikode. |


0 Comments