കോവിഡ് രോഗികൾക്ക് വളരെ ആശ്വാസകരമാണ് PeeKay സ്റ്റീലിൻ്റെ 13,000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ പ്ലാൻ്റ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി സ്ഥാപിച്ചത് , ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൻ്റെ ഓക്സിജൻ പ്ലാൻ്റുകളുടെ ശേഷി 29, 000 ലിറ്റർ ആയി .
40 അടി നീളമുള്ള ഉള്ള കൂറ്റൻ ടാങ്ക് 20 കിലോമീറ്റർ ദൂരത്തുള്ള Pee Kay സ്റ്റീലിൻ്റെ നല്ലളത്തുള്ള ഫാക്ടറിയിൽ നിന്നും മെഡിക്കൽ കോളേജ് വരെയെത്തിക്കുക എന്ന ശ്രമകരമായി ജോലി പൂർത്തിയാക്കിയതും പ്ലാൻറ് മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾ എല്ലാം ഭംഗിയായി ചെയ്തതിനും ULCCS പ്രതിഫലമൊന്നും വാങ്ങിയില്ല.
ടാങ്കിനൊപ്പം ബാഷ്പീകരണ ഉപകരങ്ങളും 1400 കിലോ ലിറ്റർ ദ്രവീകരണ ഓക്സിജനും 40 ഓക്സിജൻ സിലിണ്ടറുകളും PeeKay steel മെഡിക്കൽ കോളേജിന് നല്കിയിട്ടുണ്ട്.
550 കിടക്കകളോടെ നിർമ്മാണം പൂർത്തിയാകുന്ന PMSSY Super Specialty ബ്ലോക്കിനോട് ചേർന്നാണ് പുതിയ ഓക്സിജൻ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്.
കോഴിക്കോടിൻ്റെയും കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന വയനാട് മലപ്പുറം കണ്ണൂർ തുടങ്ങിയ ജില്ലകളിലെ എല്ലാവരുടെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ആയിരക്കണക്കിന് ആളുകൾ ഷെയർ , ലൈക്ക്, കമൻ്റ് ചെയ്ത കോഴിക്കോട് കലക്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപവും ഫോട്ടോകളും...
0 Comments