'ജോസേട്ടൻ' എന്ന് കോഴിക്കോട്ടുകാർ സ്‌നേഹപൂർവം വിളിക്കുന്ന കോഴിക്കോട് മുൻ കളക്ടർ U V Jose സർവീസിൽ നിന്നും നാളെ ( 31 / May / 2021 ) വിരമിക്കുന്നു.
കോഴിക്കോട് മുൻ കളക്ടർ U V Jose ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിൽ കോഴിക്കോടിനെ പറ്റിയുള്ള പ്രസക്ത ഭാഗങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത്.
'കോഴിക്കോട് CWRDM ൽ നിന്നും റിസേർച് രംഗത്ത് കിട്ടിയ ആവേശം ഗോവയിലെ National Institute of Oceanography യിൽ Scientist പോസ്റ്റിൽ എത്തിച്ചു.
... അത് പോലെ എന്റെ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ മാറ്റി മറിച്ച, എന്നും വിശ്വസിച്ചുപോന്നിരുന്ന ദൈവം അറിഞ്ഞു തന്ന അനുഗ്രഹമായിരുന്നു, കോഴിക്കോട് കളക്ടര്‍ ആയുള്ള നിയമനം. 2017 ഫെബ്രുവരിയില്‍ കോഴിക്കോട് കളക്ടര്‍ ആയി ചാര്‍ജെടുത്തത് മറ്റൊരു സ്വപ്ന സാഫല്യമായി...
കോഴിക്കോട് ഉണ്ടായിരുന്ന 20 മാസം എന്റെ സര്‍വീസിലെ ഏറ്റവും വിലപ്പെട്ട കാലമായിരുന്നു. നിപ്പയും, കട്ടിപ്പാറ ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവുമൊക്കെയായി
ഒന്നിന് പുറകെ ഒന്നായി വന്‍ ദുരന്തങ്ങള്‍ വന്നതിനെയൊക്കെ ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ നേരിട്ടത് വേറിട്ട അനുഭവമായി....
കോഴിക്കോടുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരു ഭരണ സംവിധാനത്തെ ഇത്രയും ആത്മാര്‍ത്ഥതയോടെ സഹായിക്കാന്‍ പറ്റുമായിരുന്നോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട് ....
A big Salute to the people of Kozhikode...
ജനങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ ഒട്ടനവധി നല്ല കാര്യങ്ങള്‍ അവിടെ ചെയ്യാനായി. കോഴിക്കോടുകാര്‍ 30 വര്‍ഷത്തിലേറെയായി ആഗ്രഹിച്ചിരുന്ന മിഠായി തെരുവിന്റെ നവോദ്ധാനവും, വിഭിന്ന ശേഷിയുള്ളവര്‍ക്കു വേണ്ടി നടപ്പാക്കിയ കയ്യെത്തും ദൂരത്ത് എന്ന campaign Dw,Zero waste കോഴിക്കോട്, കോളേജ് കുട്ടികളെ ഉള്‍പ്പെടുത്തി നടപ്പാക്കിയ Campuses of Kozhikode തുടങ്ങിയ നൂതനാശയങ്ങളുമൊക്കെ
'ജോസേട്ടാ'
എന്ന് സ്‌നേഹപൂര്‍വ്വം എന്നെ വിളിച്ചിരുന്ന കോഴിക്കോടുകാര്‍ അവരുടെ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു...
മഹാപ്രളയ സമയത്ത് സംസ്ഥാനമൊട്ടുക്കുള്ള പ്രളയ ബധിതരെ സഹായിക്കാന്‍ കേരളജനത മുഴുവന്‍ മുന്നോട്ടിറങ്ങിയപ്പോഴും കോഴിക്കോടുകാര്‍ ഒരു പടി മുമ്പിലായിരുന്നു...
2018 നവംമ്പറില്‍ ജില്ലാ കളക്ടര്‍ എന്ന റോളില്‍ പരമാവധി സമയമായ 3 വര്ഷം അവസാനിക്കാറായപ്പോള്‍ തിരുവനന്തപുരത്തേക്കുള്ള വിളി വന്നു ....'
കോഴിക്കോട് മുൻ കളക്ടർ U V Jose ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം...
![]() |
Former Kozhikode Collector U V Jose. |
0 Comments