Header Ads Widget

Updates

10/Updates/ticker-posts

ജൂലൈ ഒന്നു മുതൽ കോഴിക്കോട് എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് ഫീസ് . | Kozhikode International Airport | New Parking Fee | CCJ |

ജൂലൈ ഒന്നു മുതൽ കോഴിക്കോട് എയർപോർട്ടിലേക്ക് വരുന്ന കാർ , ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് 20 രൂപയും ബൈക്കുകൾക്ക് 10 രൂപയും ടെബോ മിനി ബെസ്സ്, തുടങ്ങിയ വാഹനങ്ങൾക്ക് 20 രൂപയും ബസ്സ് ട്രക്ക് തുടങ്ങിയവക്ക് 30 രൂപയും ആണ് ചാർജ്.

ആദ്യ മുപ്പത് മിനിട്ടുകൾക്ക് ആണ് ഈ ചാർജ്ജ്.മുപ്പത് മിനിട്ട് മുതൽ രണ്ട് മണിക്കൂർ വരെ കാർ , ജീപ്പ് തുടങ്ങിയ വാഹനങ്ങൾക്ക് 55 രൂപയും ബൈക്കുകൾക്ക് 15 രൂപയും ടെബോ മിനി ബെസ്സ്, തുടങ്ങിയ വാഹനങ്ങൾക്ക് 60 രൂപയും ബസ്സ് ട്രക്ക് തുടങ്ങിയവക്ക് 70 രൂപയും ആണ് ചാർജ്.

നേരത്തെ 15 മിനിട്ടു വരെ ഫ്രീ ആയിരുന്നു എങ്കിലും എയർപോർട്ടിലെ തിരക്കു കാരണം 15 മിനിറ്റിൽ പുറത്തു കടക്കാൻ ബുദ്ധിമുട്ടായിരുന്നു, 15 മിനിട്ട് കഴിഞ്ഞാൽ പിന്നെ 85 രൂപ ചാർജ് കൊടുക്കണമായിരുന്നു.

85 രൂപ കൊടുക്കുന്നത് ഒഴിവാക്കാൻ വേണ്ടി മിക്കവരും എയർപോർട്ട് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കാരണം എയർപോർട്ട് റോഡിൽ എയർപോർട്ട് പ്രധാന കവാടത്തിന് സമീപം വലിയ തിരക്കാണ്.

പുതിയ തീരുമാനത്തോടെ എയർപോർട്ട് പ്രധാന കവാടത്തിന് സമീപത്തെ വലിയ തിരക്ക് ഒഴിവാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

Content Highlights : 01 / Jul/ 2021 onwards new parking fee at Calicut International Airport . For first 30 minutes Car category vehicles need to pay 20 Rs , Bikes need to pay 5 RS , Mini Bus need to pay 20 , Bus category vehicle need to pay 30. After 30 minutes To 2 Hour Car category vehicles need to pay 55 Rs , Bikes need to pay 15 RS , Mini Bus need to pay 60 , Bus category vehicle need to pay 70 . Kozhikode International Airport . Calicut Airport . Karipur Airport. CCJ . Kozhikode Airport.












Post a Comment

0 Comments