Header Ads Widget

Updates

10/Updates/ticker-posts

ലോകത്തിലെ തന്നെ എറ്റവും പുരാതന തുറമുഖമായ കോഴിക്കോട് ബേപ്പൂർ പോർട്ടിൻ്റെ സമഗ്ര വികസനത്തിന് തുടക്കമാകുന്നു. | Beypore Port Kozhikode | Calicut Port |

ലോകത്തിലെ തന്നെ എറ്റവും പുരാതന തുറമുഖമായ കോഴിക്കോട് ബേപ്പൂർ പോർട്ടിൻ്റെ സമഗ്ര വികസനത്തിന് തുടക്കമാകുന്നു.

പ്രധാനമായും ബേപ്പൂർ പോർട്ട് വികസനം, റോഡുകുളുടെ വികസനം, മത്സ്യ ബന്ധനം, ടൂറിസം, റെയിൽവേ എന്നീ മേഖലകളായി തിരിച്ചാണ് ബേപ്പൂരിൻ്റ സമഗ്ര വികസനം സാധ്യമാക്കുന്നത്.

ബേപ്പൂരിൽ നിന്നുള്ള എം.ൽ.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ ശ്രീ മുഹമ്മദ് റിയാസ്, കോഴിക്കോട് സൗത്ത് എം.ൽ.എയും തുറമുഖ വകുപ്പ് മന്ത്രിയുമായ ശ്രീ അഹമ്മദ് ദേവർകോവിൽ എന്നിവരുടെ ശ്രമഫലമായാണ് കാലങ്ങളായി മുടങ്ങിക്കിടന്ന ബേപ്പൂർ വികസനം യാഥാർത്യമാകുന്നത്.

പോർട്ട്, ടൂറിസം തുടങ്ങിയ മേഖലകളിൽ പ്രാവീണം തെളിച്ചവരുടെയും ജനങ്ങളുടെയും അഭിപ്രായം ശേഖരിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനു മുന്നോടിയായുള്ള പ്രാരംഭ പ്രവർവർത്തങ്ങൾക്ക് തുടക്കമയി.

ബേപ്പൂർ പോർട്ടിൻ്റെ ആദ്യഘട്ട വികസനത്തിനായി 680 കോടിയുടെ പദ്ധതിയാണ് വരുന്നത്. 

ബേപ്പൂർ ചെറുവണ്ണൂർ പന്തീരങ്കാവ് ( Kozhikode Bypass Junction) , ബേപ്പൂർ പുളിമൂട്ട് - വട്ടക്കിണർ , ബേപ്പൂർ - കോതി - കോഴിക്കോട് ബീച്ച് - Kozhikode Bypass  എന്നീ റോഡുകൾ 4 വരിയായി നിർമ്മിക്കൽ, ബേപ്പൂർ Hanging Bridge, ചാലിയം - തിരൂർ - പൊന്നാനി തീരദേശ റോഡ് വികസനം,

കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം

ഫറോക്ക് - ബേപ്പൂർ പോർട്ട് Elevated Railway Line .ആധുനിക രീതിയിൽ ഉള്ള മത്സ്യബന്ധ കേന്ദ്രം, Ship Crew Change കേന്ദ്രം, Warehouse, Marine Academy,...., മ്യൂസിയം, ബോട്ടുകൾക്ക് വേണ്ടിയുള്ള മറീനകൾ

ചാലിയാറിനെയും ബേപ്പൂരിനെയും കടലിനെയും ചേർത്തു കൊണ്ടുള്ള സമഗ്ര ടൂറിസം പദ്ധതികൾ എല്ലാം ആണ് ബേപ്പൂരിൻ്റെ മാസ്റ്റർ പ്ലാനിൽ ഉള്ളത്.

ബേപ്പൂർ തുറമുഖ വികസനം പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിനും കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂർ പാലക്കാട് കാസർകോട് ജില്ലകളുടെയും ഊട്ടി ദേവാല നീലഗിരി ഗൂഡല്ലൂർ തുടങ്ങിയ തമിഴ്നാട് കർണ്ണാട സംസ്ഥാനങ്ങളിലെ സ്ഥലങ്ങളുടെയും വികസനത്തിന് മുതൽക്കൂട്ടാവും.




Post a Comment

0 Comments