കേരളത്തിൻ്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന കോഴിക്കോട് കൊച്ചി തിരുവനന്തപുരം ചരക്ക് കപ്പൽ സർവീസ് യാഥാർത്യമാകുന്നു.
കോഴിക്കോട് സൗത്ത് എം.ൽ.എയും തുറമുഖ മന്ത്രിയുമായ ശ്രീ അഹമ്മദ് ദേവർകോവിലിൻ്റെ ശ്രമഫലമായാണ് ഈ സ്വപ്ന പദ്ധതി യാഥാർത്യമാക്കുന്നത്.
ഇടത്തരം കപ്പൽ സർവീസ് ആയിരിക്കും ഉപയോഗിക്കുക, 3 ചരക്ക് കപ്പൽ സർവീസ് കമ്പനികൾ സർവീസിന് തായാറാണെന്ന് അറിയിച്ചിട്ടുണ്ട്.വിദേശത്തു നിന്നും കോഴിക്കോട് മലപ്പുറം പാലക്കാട് കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരുന്ന കാർഗോകൾ പ്രധാമായും കൊച്ചി തുറമുഖത്ത് എത്തിച്ച് റോഡ് മാർഗ്ഗം കോഴിക്കോടും മറ്റും സ്ഥലങ്ങളിലും എത്തിക്കുകയാണ് പതിവ്.
നിലവിൽ കൊച്ചിയിൽ നിന്നും കോഴിക്കോട് വരെ ചരക്ക് എത്തിക്കാൻ 25,000 രൂപയോളം ചെലവ് വരും ബേപ്പൂരിലേക്ക് ചരക്ക് കപ്പൽ വരുന്നതോടെ 8,000 രൂപയിൽ താഴെയെ വരൂ ചെലവ്, കടാതെ റോഡിലെ തിരക്ക് ഗണ്യമായി കുറയുകയും ചെയ്യും.
കുറഞ്ഞ ചിലവിൽ കാർഗോ സർവീസ് വരുന്നതോടെ കോഴിക്കോട് മലപ്പുറം പാലക്കാട് കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ വ്യവസായികൾക്കും സാധാരണക്കാർക്കും വളരെ ഉപകാരപ്രദമാണ്.
അതുപോലെ തന്നെ ബേപ്പൂർ വഴി തേങ്ങ, കുരുമുളക്, ..., റബർ, തുണി ഉത്പന്നങ്ങൾ... തുടങ്ങിയവ കൊച്ചിയിൽ കപ്പൽ വഴി എത്തിച്ച് കർഷകർക്കും വ്യവസായികൾ എല്ലാം കൂടുതൽ ലാഭം ലഭിക്കുകയും ചെയ്യും.
ബേപ്പൂരിൻ്റെയും കോഴിക്കോടിൻ്റെയും സമഗ്ര വികസനത്തിന് ബേപ്പൂർ പോർട്ടിനെ തിരുവനന്തപുരം വിഴിഞ്ഞം , കൊച്ചി വല്ലാർപാടം പോർട്ടുകളുടെ മാതൃകകളിൽ PPP മോഡലിൽ വികസിപ്പിക്കണം.
ബേപ്പൂർ പോർട്ടിലെ വാർഫിന്റെ നീളം വർധിപ്പിക്കുന്നതിനൊപ്പം കപ്പൽ ചാലിൻ്റെ ആഴം വർദ്ദിപ്പിച്ച് വലിയ കപ്പലുകൾക്ക് അനുയോജ്യമാക്കണം ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്നായ ബേപ്പൂർ പോർട്ടിനെ.
അതോടൊപ്പം തീരദേശ ഹൈവേയിലെ നിർദ്ദിഷ്ട ബേപ്പൂർ പാലം , ബേപ്പൂർ കോഴിക്കോട് ബീച്ച് കോഴിക്കോട് ബൈപാസ് 4 വരി പാത, ബേപ്പൂർ ചെറുവണ്ണൂർ പന്തീരങ്കാവ് ( Kozhikode Bypass ) 4 വരി പാത, ബേപ്പൂർ ഫറോക്ക് റെയിൽവേ ലൈയിൻ തുടങ്ങിയവ കൂടി യാഥാർത്യമായാൽ ആയിരക്കണക്കിന് ജോലികൾ ബേപ്പൂർ തുറമുഖവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടും.
Content Highlights : Cargo Ship Service will start soon by connecting Kozhikode - Kochi - Trivandrum ports. Beypore Port . Kozhikode Port. Calicut Port .
![]() |
Representative Image of Cargo Ship. |
0 Comments