കോഴിക്കോട് ജില്ലയിലെ ദേശീയ പാതകൾ ഉൾപ്പെടെയുള്ള കേരളത്തിലെ NH 6 വരിയാക്കുന്നതിനു സ്ഥലം ഏറ്റെടുക്കാൻ KIIFB യിൽ നിന്നും 1520 കോടി രൂപ കൂടി കേരളം ദേശീയ പാത അതോർട്ടിക്ക് നൽകി.
കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂർ - വടകര - പയ്യോളി കൊയിലാണ്ടി Bypass - വെങ്ങളം 40 KM 6 വരി പാത , രാമാനാട്ടുകര - കോട്ടക്കൽ - കാപ്പരിക്കാട് / പൊന്നാനി 70 KM 6 വരി പാത , കോഴിക്കോട് - പാലക്കാട് 122 KM Green field 4 വരി പാത ഉൾപ്പടെ കേരളത്തിലെ റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കാൻ വേണ്ടി 1520 കോടി രൂപ കൂടി കിഫ്ബിയിൽ നിന്നും അനുവതിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ട തുകയുടെ 25 ശതമാനം കേരളം ദേശീയ പാത അതോർട്ടിക്ക് നല്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ ദേശിയ പാത 6 വരിയാക്കുന്ന പ്രവർത്തിക്ക് വേഗം കൂടിയത്.
ഇതു വരെ 4,083.31 കോടിയാണ് കേരളം നല്കിയത്, ഇനി 1289.37 കോടി കൂടി നല്കുന്നതോടെ കേരളത്തിലെ ദേശീയ പാത 66 ൻ്റെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാവും.
അഴിയൂർ - വെങ്ങളം 40 KM ദൂരം ആറ് വരിയാക്കുന്ന കരാർ അദാനി ഗ്രൂപ്പും , 28 KM ദുരമുള്ള വെങ്ങളം - രാമനാട്ടുകര കോഴിക്കോട് ബൈപാസ് ആറ് വരിയാക്കുന്ന കരാർ Welspun ഗ്രൂപ്പിന്നാണ്, രാമനാട്ടുകര - കാപ്പരിക്കാട് / പൊന്നാനി 70 KM ദൂരം
ആറ് വരിയാക്കുന്ന കരാർ KNR Construction ഗ്രൂപ്പിനും ആണ് ലഭിച്ചത്. നിർമ്മാണം ഓഗസ്റ്റിൽ തുടങ്ങും, പ്രാരംഭ പ്രവർത്തികൾക്ക് തുടക്കമായി.
Kerala Infrastructure Investment Fund Board ൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം.
![]() |
| Kozhikode Bypass going to 2 Lane + 6 Lane + 2 Lane Expressway. |


0 Comments