Header Ads Widget

Updates

10/Updates/ticker-posts

'കുളർ’ എന്നു ഹാസ്യ സാഹിത്യകാരൻ സഞ്ജയൻ പേരിട്ട വടകര റെയിൽവേ കുളത്തിനു ശാപമോക്ഷം .| Vadakara Railway Pond | ULCCS |

'കുളർ’ എന്നു ഹാസ്യ സാഹിത്യകാരൻ സഞ്ജയൻ പേരിട്ട വടകര റെയിൽവേ കുളത്തിനു ശാപമോക്ഷം നല്കിയ Uralungal Labour Contract Cooperative Society Ltd.  , റെയിൽവേ, നാട്ടുകാർ ,..., പ്രോത്സാഹനവും പിന്തുണയും നല്കിയ എല്ലാവർക്കും നന്ദി. 

കൽക്കരികൊണ്ട് ഓടുന്ന തീവണ്ടിയുടെ കാലത്ത് ആ ആവിയന്ത്രത്തിലും തീവണ്ടിയിലും വെള്ളം നിറയ്ക്കാൻ റെയിൽവേ കുഴിച്ചതാണ് ഈ ഭീമൻ കുളം. ഇന്നുള്ള ആരും കണ്ടിട്ടില്ലെങ്കിലും കുളത്തിനുള്ളിൽ ഒരു കിണറുമുണ്ട് എന്നു പഴമക്കാർ പറഞ്ഞ അറിവ് ഉണ്ടായിരുന്നു.

കുളവും കിണറും ചേർന്നതിനാലാണ് സഞ്ജയൻ ഇതിനു കുളർ എന്നു പേരിട്ടത്.നാട്ടുകാർ ഇപ്പോഴാണ് ആ കിണർ കാണുന്നത്. കണ്ടപ്പോഴാകട്ടെ, 

ആ കിണറിനുള്ളിൽ ഒരു ചെറുകിണർകൂടി!

കോഴിക്കോട് ജില്ലയിലെ 6 വരി പാതയുടെ നിർമ്മാണം വടകരയിൽ അതിവേഗം പുരോഗമിക്കുകയാണ്. വീഡിയോ... കൂടുതൽ വായിക്കാം

ചെളിയും മാലിന്യവും അടിഞ്ഞുകൂടിയ കുളം വൃത്തിയാക്കാനുള്ള ശ്രമങ്ങൾ റയിൽവേയും ജനങ്ങളും ചേർന്ന് ഒരു കൊല്ലം മുമ്പു തുടങ്ങിയതാണ്. ചെളി നീക്കുന്തോറും ശക്തിപ്പെടുന്ന ഉറവ വൃത്തിയാക്കലും വെള്ളം വറ്റിക്കലും പരാജയപ്പെടുത്തി.

ഒടുവിൽ ഫണ്ടിന്റെ ഉറവ വറ്റിയപ്പോൾ പണി നിർത്തിവയ്ക്കാൻ അധികൃതർ നിർബ്ബന്ധിതരായി. ഇക്കാര്യം സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ ശ്രദ്ധയിൽ പെട്ടതോടെ ആ ദൗത്യം യു.എൽ.സി.സി.എസ്. ഏറ്റെടുക്കുകയയിരുന്നു. റയിൽവേയധികൃതരുടെ പിന്തുണ തേടി. കുളത്തിന്റെ പരിസരം സൗന്ദര്യവത്ക്കരിക്കാനുള്ള സന്നദ്ധതയും സൊസൈറ്റി അറിയിച്ചു. 

റയിൽവേ പിന്തുണ ഉറപ്പുനല്കി. കുളക്കരയിൽ ഒരു ആവിയെൻജിൻ പ്രദർശനത്തിനു വയ്ക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. അത് എൻജിന്റെ ലഭ്യതയ്ക്കനുസരിച്ചു നടപ്പാക്കാമെന്നും അധികൃതർ പറഞ്ഞു.ഫെബ്രുവരി 19 മുതൽ ദിവസവും 30-ഓളം തൊഴിലാളികളെ സൊസൈറ്റി നിയോഗിച്ചു. അവരുടെ അശ്രാന്തപരിശ്രമത്തിനൊടുവിൽ മാർച്ച്   യജ്ഞം വിജയം കാണുകയായിരുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ തൊഴിലാളികൾ എത്ര ശ്രമകരമായി ആണ് ചെളി നീക്കം ചെയ്തത് എന്ന് ഇവിടെ കൊടുത്തുരിക്കുന്ന ചിത്രത്തിൽ നിന്നും നമ്മുക്കു മനസ്സിലാവും.

കുളവും കിണറും കിണറ്റിലെ കിണറും പൂർണ്ണമായും വൃത്തിയായി. വടകര റയിൽവേ സ്റ്റേഷൻ പരിസരത്തിന്റെ സൗന്ദര്യവത്ക്കരണത്തിനുള്ള രൂപരേഖ തയ്യാറാക്കി. റെയിൽവേ സ്റ്റേഷൻ കുളവത്തിൻ്റെയും സമീപ പ്രദേശങ്ങളുടെയും സൗന്ദര്യവത്ക്കരണ പ്രവർത്തനത്തിനും ULCCS യുടെ നേതൃത്വത്തിൽ തന്നെയാണ് പൂർത്തിയാക്കുന്നത്.

Content Highlights : Historical Vadakara Railway Station Pond renovated by ULCCS , Railway and Vadakara natives given full support to the renovation. 

Vadakara Railway Station Pond | Photo : Facebook/ulccsltd


Post a Comment

0 Comments