കേരളത്തിന് പുതിയ പ്രതീക്ഷകൾ നല്കി AIIMS കോഴിക്കോട് തന്നെ സ്ഥാപിക്കാൻ സാധ്യത.
കോഴിക്കോട് AIIMS സ്ഥാപിക്കുന്നതോടെ കേരളത്തിന് മാത്രമല്ല കർണ്ണാടക സംസ്ഥാനത്തുളള മംഗലാപുരം മൈസൂർ ഗുണ്ടൽപേട്ട് തുടങ്ങിയ പ്രദേശത്തുള്ളവർക്കും തമിഴ്നാട് സംസ്ഥാനനത്തുള്ള ദേവാലയ നീലഗിരി ഊട്ടി കൊയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലുവർക്കും ഒരുപോലെ ഉപകാരപ്പെടും.
വ്യവസായവകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് 150 ഏക്കറാണ് എയിംസിനായി പരിഗണിക്കപ്പെടുന്നത്, ഉന്നത ഉദ്യോഗസ്ഥർ കിനാലൂർ എസ്റ്റേറ്റിലെ സ്ഥലം സന്ദർശിച്ചു.റവന്യൂ വകുപ്പ് സർവേ ഉൾപ്പെടെയുള്ള പ്രാരംഭനടപടികൾ ഉടൻ ആരംഭിക്കും.
സംസ്ഥാന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, ബാലുശ്ശേരി എം.എൽ.എ. കെ.എം. സച്ചിൻ ദേവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇ.കെ. ഇളങ്കോവൻ, മെഡിക്കൽ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ തോമസ് മാത്യു, കെ.എസ്.ഐ.ഡി.സി. ജനറൽ മാനേജർ പ്രശാന്ത്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, എന്നിവരടങ്ങുന്ന ഉന്നതസംഘം വ്യവസായ പാർക്കിലെ സ്ഥലം സന്ദർശിച്ചിരുന്നു.
നിലവിൽ കിനാലൂർ എസ്റ്റേറ്റിൽ ബാലുശ്ശേരി ഗവൺമെന്റ് കോളേജ്, Usha School of Athletics, വ്യവസായ പാർക്ക് എന്നിവയാണ് പ്രവർത്തിക്കുന്നത്.
കിനാലൂർ എസ്റ്റേറ്റിലേക്കുള്ള പ്രധാന പാതകളായ കൊയിലാണ്ടി - ബാലുശ്ശേരി - താമരശ്ശേരി - മുക്കം , കോഴിക്കോട് ( കാരപ്പറമ്പ് ) -ബാലുശ്ശേരി, എകരൂർ - 28 മയിൽ - കക്കയം ഡാം സൈറ്റ് , എസ്റ്റേറ്റ് മുക്ക് - തലയാട് - 28 മയിൽ, മലപുറം ( വയനാട് റോഡ് ) - തലയാട് തുടങ്ങിയ റോഡുകൾ വീതി കൂട്ടി ആധുനീകവത്ക്കരിക്കുന്ന പ്രവർത്തിക്കും തുടക്കമാവും.
200 ൽ അധികം കോടിയുടെ പദ്ധതിയായ കൊയിലാണ്ടി - ബാലുശ്ശേരി - താമരശ്ശേരി - മുക്കം സംസ്ഥാന പാത നവീകരണം ആരംഭിച്ചു കഴിഞ്ഞു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കോഴിക്കോട് ജില്ലയിലെ ഈ പ്രദേശങ്ങളുടെ മുഖഛായ തന്നെ മാറും.
Content Highlights : Kozhikode set to get AIIMS . Calicut AIIMS . AIIMS Kerala . Kozhikode AIIMS. Kerala AIIMS . AIIMS Kozhikode . AIIMS Calicut .
![]() |
Delhi AIIMS . Photo PTI |
0 Comments