മാനാഞ്ചിറ - നടക്കാവ് - വെസ്റ്റ് ഹിൽ - പാവങ്ങാട്, കല്ലുത്താന്‍കടവ് - മാങ്കാവ് - മീഞ്ചന്ത എന്നീ റോഡുകൾ 4 വരി പാതയാണ് നിർമ്മിക്കുന്നത്.
മാളിക്കടവ് - തണ്ണീര്‍പ്പന്തല്‍ റോഡ്, കരിക്കാംകുളം - സിവില്‍ സ്റ്റേഷന്‍ - കോട്ടൂളി, കോവൂര്‍ - മെഡിക്കല്‍ കോളേജ് - മുണ്ടിക്കല്‍ത്താഴം, മൂഴിക്കല്‍ - കാളാണ്ടിത്താഴം, മിനി ബൈപാസ് - പനാത്തുതാഴം മേല്‍പ്പാലം, മാങ്കാവ് - പൊക്കുന്ന് - പന്തീരാങ്കാവ്, , കോതിപ്പാലം - ചക്കുംകടവ് - പന്നിയങ്കര മേല്‍പ്പാലം, അരയിടത്തുപാലം - ചെറൂട്ടി നഗര്‍, സിഡബ്ല്യുആര്‍ഡിഎം - പെരിങ്ങളം എന്നീ റോഡുകൾ 12 മുതൽ മുതൽ 15 വരെ മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത് .
സരോവരത്ത് മിനി ബൈപാസ് കുറുകെ പുതിയ മേൽ പാലവും വരുന്നുണ്ട് കണ്ടൽകാടുകൾ ഒഴിവാക്കിയാണ് മേൽപ്പാലം വരുന്നത് . പുതിയ മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതയും ഉണ്ട്. കണ്ടൽക്കാടുകളും നടക്കുവാൻ സാധിക്കും100 ഏക്കറിലധികം വരുന്ന കണ്ടൽക്കാടുകളും തടാകവും കോഴിക്കോട് നഗരത്തിൻറെ കാഴ്ചകളും കണ്ടു ഇതിലൂടെ നടക്കാൻ സാധിക്കും .
റോഡ് വികസനത്തിന്‍റെ ഭാഗമായി ഇന്‍റര്‍ലോക്ക് വിരിച്ച നടപ്പാത, ഇരുമ്പു കൈവരികള്‍, സിഗ്നല്‍, പുല്‍ത്തകിടി, മേല്‍പ്പാലത്തില്‍ നടപ്പാത, വിളക്കുകള്‍ തുടങ്ങിയവ ഒരുക്കും.
കോഴിക്കോട് നഗര പാതാ നവീകരണത്തിന്‍റെ ആദ്യഘട്ടത്തിൽ ആറ് റോഡുകളാണ് ആണ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചത് ULCSS ആയിരുന്നു നിർമ്മാണം, 15 വർഷത്തേക്ക് പരിപാലനവും ULCSS ആണ് ഏറ്റെടുത്തിരിക്കുന്നത്.
ഇതോടൊപ്പം മാനാഞ്ചിറ - മാവൂർ റോഡ് ജംഗ്ഷൻ - നടക്കാവ് - എരഞ്ഞിപ്പാലം - മലാപ്പറമ്പ് ബൈപാസ് ജംഗ്ഷൻ - വെള്ളിമാട്കുന്ന് 8 കിലോമീറ്റർ ദൂരം 24 മീറ്ററിൽ നാലു വരിയായി നിർമ്മിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുകയാണ് ഈ വർഷം തന്നെ നിർമാണം തുടങ്ങാൻ സാധിക്കും , 350 കോടിയോളം രൂപയാണ് മാനാഞ്ചിറ - വെള്ളിമാട്കുന്ന് സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം വേണ്ടിവരുന്നത്.
![]() |
| Photo : Facebook/PAMuhammadRiyas |
അതുപോലെ കാരപ്പറമ്പ് - വേങ്ങേരി ബൈപാസ് ജംഗ്ഷൻ - കക്കോടി നാലുവരി പാതയും കക്കോടി - ചേളന്നൂർ - ബാലുശ്ശേരി റോഡ് 12 / 15 മീറ്റർ വീതിയിൽ പുതുക്കിപ്പണിയുന്ന പ്രവർത്തിക്കും ഉടനെ തുടക്കമാകും.
അതുപോലെ മാവൂർ റോഡ് - അരയിടത്തുപാലം - കോട്ടുളി - പൊറ്റമ്മൽ -തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷൻ - കോവൂർ - മെഡിക്കൽ കോളേജ് നാലുവരി പാത 6 വരിയായും മെഡിക്കൽ കോളേജ് - കാരന്തുർ റോഡ് 4 വരിയായും പുനർനിർമിക്കും. മാനാഞ്ചിറ - പാളയം - കല്ലായി - മീഞ്ചന്ത - ചെറുവണ്ണൂർ - ഫറൂഖ് - രാമനാട്ടുകര റോഡ് നാലുവരി വികസിപ്പിക്കുന്നതിന് ഭാഗമായി വട്ടക്കിണർ - മീഞ്ചന്ത, ചെറുവണ്ണൂർ ഫ്ലൈ ഓവർ നിർമ്മിക്കും
1800 കോടിയിലധികം രൂപ ചെലവിൽ കോഴിക്കോട് നഗരത്തിൻറെ ഭാഗമായ 28 കിലോമീറ്റർ ദൂരമുള്ള കോഴിക്കോട് ബൈപ്പാസ് ആറുവരി പാത നിർമിക്കുന്ന പ്രവർത്തിക്കും തുടക്കമായി 45 മീറ്ററിലാണ് ആറുവരിപാത വരുന്നത്, ആറുവരി പാതയുടെ ഇരുവശങ്ങളിലുംഏഴ് മീറ്റർ വീതിയിൽ ഇതിൽ രണ്ടു വരി സർവീസ് റോഡ് ഉണ്ടാകും.
ഈ പ്രവർത്തികളെല്ലാം രണ്ട് മൂന്ന് വർഷം കൊണ്ട് പൂർത്തിയാകുന്നതോടെ കോഴിക്കോട് നഗരത്തിൻറെ മുഖച്ഛായ തന്നെ മാറും.

കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം


0 Comments