Header Ads Widget

Updates

10/Updates/ticker-posts

കോഴിക്കോട് നഗരത്തിലും സിറ്റി സൈക്കിൾ പദ്ധതി വരുന്നു. | Kozhikode City Cycle Project | Calicut City Bike |

Representative Image of City Cycle Project.



കോഴിക്കോട് നഗരത്തിലും സിറ്റി സൈക്കിൾ പദ്ധതി വരുന്നുകോഴിക്കോട് നഗരത്തിൽ ആദ്യഘട്ടമായി 3 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സിറ്റി സൈക്കിൾ പദ്ധതി നടപ്പാക്കാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നത് മാനാഞ്ചിറ, ബീച്ച്, സരോവരം എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ.

തുടക്കത്തിൽ 10 മുതൽ 20 വരെ സൈക്കിളുകൾ ഓരോ സ്ഥലത്തും ഉണ്ടാകും,  മൂന്ന് സ്ഥലങ്ങളിൽ നിന്ന് എവിടെ നിന്നു വേണമെങ്കിലും യാത്ര  തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യാംകോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.


ആദ്യഘട്ടം വിജയിക്കുകയാണെങ്കിൽ രണ്ടാംഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ സിറ്റി സൈക്കിൾ പദ്ധതിയിലുൾപ്പെടുത്തുംCyber Park , കാപ്പാട്, Bliss Beach Park, കടലുണ്ടി, ബേപ്പൂർ ,HiLite Mall, KSRTC, Railway, Gokulam Galleria Mall, ..., മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ കൂടി Kozhikode City Cycle പോയന്റുകൾ സ്ഥാപിക്കും.


Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം


ആദ്യത്തെ ഒരു മണിക്കൂറിന് 20 രൂപയും രണ്ട് മണിക്കൂറിന് 30 രൂപയും മൂന്ന് മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിലും 15 രൂപ എന്ന നിരക്കാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സിറ്റി സൈക്കിൾ പദ്ധതി സ്പോൺസർഷിപ്പ് വഴിയാണ് നടപ്പാക്കുന്നത്, കോഴിക്കോടും സ്പോൺസർഷിപ്പ് വഴി വളരെ എളുപ്പത്തിൽ നടപ്പാക്കാം.


Mobile App, GPS ഉപയോഗിച്ചാണ് പദ്ധതി പ്രധാന നഗരങ്ങളിൽ നടപ്പാക്കിയിരിക്കുന്നത്അതേസമയം വ്യക്തമായ പദ്ധതിയില്ലാതെ നടപ്പാക്കിയാൽ പരാജയപ്പെടാൻ സാധ്യതയുണ്ട് , പ്ലാനിന്റെ അഭാവത്താൽ സിറ്റി സൈക്കൾ പദ്ധതി പരാജയപ്പെട്ട നഗരങ്ങളും ഉണ്ട്.

സിറ്റി സൈക്കിൾ പദ്ധതി നഗരങ്ങളിൽ നടപ്പിലാക്കുന്നത് പ്രധാനമായിട്ടും നഗരത്തിലെ മലിനീകരണവും തിരക്കുകളും കുറക്കാനും നഗരകാഴ്ചകൾ കൂടുതൽ അടുത്തു കാണാനും നഗരത്തിലെയും നഗരത്തോട് ചേർന്ന് കിടക്കുന്ന ടൂറിസ്റ്റ് സ്ഥലങ്ങൾ ഒക്കെ സന്ദർശിക്കാനും ഒക്കയാണ്


പുതിയതായി നിർമ്മിക്കുന്ന റോഡുകളിൽ സൈക്കിൾ സൈക്കിൾ ട്രാക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ പദ്ധതി കൂടുതൽ വിജയകരമാകുംഇപ്പോൾ കോഴിക്കോട് നഗരത്തിൽ കോതി ബീച്ചിൽ സൈക്കിൾ ട്രാക്ക് ഉണ്ട്.

Content highlights  : City Cycle project coming to Kozhikode City. In phase one there will be 3 places Mananchira, Kozhikode Beach, Sarovaram. Calicut City Cycle Project . Kozhikode Corporation .

Post a Comment

0 Comments