![]() |
| Photo | Twitter / Calicut International Airport - AAI |
2021 സെപ്റ്റംബറിലെ ( Sep /2021 ) Airport Authority of India Traffic News അനുസരിച്ച് കോഴിക്കോട് എയർപോർട്ട് തുടർച്ചയായി വിദേശ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമത്.
2021 സെപ്റ്റംബർ മാസത്തെ കണക്കനുസരിച്ച് വിദേശ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ആദ്യ 7 സ്ഥാനങ്ങളിലുള്ള എയർ പോർട്ടുകൾ ഇവയാണ്
1. Delhi - 4,61,495
2. Mumbai - 2,34,963
3. Kochi - 1,93,834
4. Kozhikode - 1,19,207
6. Chennai - 1,17,302
5. Hyderabad - 1,15,100
7. Bengaluru - 85,516
ആദ്യ 7 സ്ഥാനങ്ങളിൽ ഉള്ള എയർപോർട്ടുകളിൽ കരിപ്പൂരിൽ മാത്രമാണ് വലിയ വിമാന സർവീസുകൾ ഇല്ലാത്തത് എന്നുകൂടി ഓർക്കണം. Wide body Aircraft സർവീസുകൾ കൂടി ഉണ്ടായിരുന്നേൽ ഇതിലും മികച്ച സ്ഥാനം കോഴിക്കോടിന് ലഭിച്ചേനേ.

കോഴിക്കോട് - മാനന്തവാടി - മൈസൂർ റോഡ് ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി 45 മീറ്ററിലുള്ള ദേശിയ പാത വരുന്നു...കൂടുതൽ വായിക്കാം
അതേ സമയം 2021 സെപ്റ്റംബർ മാസത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ Calicut Airport - CCJ കേരളത്തിൽ മൂന്നാം സ്ഥാനത്താണ്.
1. Kochi
2. Thiruvananthapuram
3. Kozhikode
4. Kannur.
ഇതിൽ കോഴിക്കോട് എയർപോർട്ടിൽ നിന്നുമാണ് ഏറ്റവും കുറവ് Domestic സർവീസുകൾ ഉള്ളത്. ഈ വർഷം കൂടുതൽ എയർലൈനുകളും സർവീസുകളും കോഴിക്കോട്ടു നിന്നും തുടങ്ങുന്നതോടെ അഭ്യന്തര സെക്ടറിലും Kozhikode Airport മികച്ച നേട്ടങ്ങൾ കൈവരിക്കും.
ഇപ്പോൾ കരിപ്പൂരിൽ നിന്നും Saudi Arabia , UAE , Qatar , Oman , Kuwait, Bahrain എന്നീ രാജ്യങ്ങളിലേക്ക് മാത്രമേ സർവീന് ഉള്ളൂ. Kozhikode നിന്നും Colombo , Singapore , Malaysia , Bangkok തുടങ്ങിയ നേരിട്ടുള്ള സർവീസുകളും Saudia, Qatar Airways, Air India , Emirates തുടങ്ങിയ വലിയ വിമാന സർവീസുകളും Kuwait Airways, Etihad , Jazeera Airways തുടങ്ങിയ സർവീസുകൾ കൂടി തുടങ്ങിയാൽ International ട്രാഫിക്കിൻ്റെ കാര്യത്തിൽ Delhi , Mumbai , Bangalore , Chennai എയർപോർട്ടുകൾക്ക് ശേഷം അഞ്ചാമത് സ്ഥാനം സ്ഥിരമായി ലഭിക്കും കോഴിക്കോട് എയർപോർട്ടിന്.
കോഴിക്കോട് നിന്ന് Bangalore, Mumbai, Delhi, Hyderabad, Chennai തുടങ്ങിയ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേക്കും Doha, Dubai, Muscat, Jeddah, Kuwait, Bahrain, Sharjah, Riyadh, Abu Dhahi തുടങ്ങിയ നഗരങ്ങളിലേക്കും നേരിട്ട് സർവീസ് ഉള്ളതു കാരണം ഇന്ത്യയിലെയും ലോകത്തിലെയും ഏത് എയർപോർട്ടിലേക്കും കോഴിക്കോട്
നിന്നും എളുപ്പത്തിൽ യാത്ര ചെയ്യാം.
Domestic ആവട്ടെ International ആവട്ടെ കഴിയുന്നത്ര എല്ലാവരും കരിപ്പൂർ വഴി മാത്രം യാത്ര ചെയ്യൂ, എന്നാലെ Kozhikode International Airport വഴി കൂടുതൽ എയർലൈനുകളും കൂടുതൽ സർവീസുകളും വരുള്ളൂ.
കോഴിക്കോടേക്ക് കൂടുതൽ Domestic International സർവീസുകൾ വരുന്നത് കോഴിക്കോട് , മലപ്പുറം , വയനാട് , പാലക്കാട് , തൃശ്ശൂർ , ഗൂഢലൂർ / നീലഗിരി തുടങ്ങിയ ജില്ലകളൾക്കും ഇവിടെങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും തീർത്ഥാടന കേന്ദ്രങ്ങളിലേക്കും Super Specialty Hospitals , ആയുർവേദ Hospitals, .., Industries , ... , IIM , NIT പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വരുന്നവർക്ക് കൂടുതൽ ഉപകാരപ്പെടും.
Kozhikode - Chennai / Bangalore / Hyderabad / Mumbai / Trivandrum / Delhi / - Kozhikode റൂട്ടിൽ രാവിലെയും ഉച്ചക്കും രാത്രിയിലും നേരിട്ടുള്ള സർവീസുകൾ വേണം. ശൈത്യകാല സമയക്രെമത്തിൽ Go First , Vistara , Srilankan കൂടി Kozhikode Service തുടങ്ങും.
കോഴിക്കോട് നിന്ന് ഇനി ഏറ്റവും അത്യാവശ്യം വേണ്ട നേരിട്ടുള്ള ആഭ്യന്തര സർവീസുകൾ ആണ് Trivandrum, Agatti , Goa
അതുപോലെ കോഴിക്കോട് നിന്നും കൊൽക്കത്തയിലേക്ക് ബാംഗ്ലൂർ വഴിയുള്ള 1 Technical Stop ( Same Aircraft ) സർവീസ് പോലെ Ahmedabad, Pune, Jaipur,.., Srinagar, Chandigarh, Visakhapatnam, Guwahati എയർപോർട്ടുകളിലേക്ക് Hyderabad / Bengaluru / Chennai/ Mumbai / Delhi വഴി 1 Technical Stop സർവീസുകളും
International സർവീസുകളിൽ Scoot /Silk Air, AirAsia, Malindo, Srilankan, Emirates, Etihad, Jazeera Airways, Kuwait Airways തുടങ്ങിയ Airlines / Service കൂടി ആവശ്യമാണ്.
Content Highlight : Airport Authority of India's Traffic data - September 2021, Kozhikode International Airport achieved fourth busiest airport in India in terms of International traffic.


0 Comments