Header Ads Widget

Updates

10/Updates/ticker-posts

2022 ജനുവരി 10 വരെ കോഴിക്കോട് ബൈപ്പാസ് ആറുവരി ആക്കുന്നതിൻറെ വീഡിയോ. | Kozhikode Bypass 6 Lane | Video by Bullet Manu | NH 66 | KMC | Calicut Expressway |

28 കിലോമീറ്റർ ദൂരത്തിൽ കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയും, ആറുവരി പാതയുടെ ഇരുവശങ്ങളിലും രണ്ടു വരി സർവീസ് റോഡുകളും ആയി 45 മീറ്ററിൽ ആണ് കോഴിക്കോട് ബൈപ്പാസ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

കോഴിക്കോട് ബൈപ്പാസ് വഴി മുൻപ് സഞ്ചരിച്ചവർക്ക് ഇപ്പോൾ സഞ്ചരിച്ചാൽ ഇത് കോഴിക്കോട് ബൈപ്പാസ് തന്നെയാണോ എന്ന് തോന്നിപ്പോകും. കോഴിക്കോട് ബൈപ്പാസിലെ മരം മുറിക്കൽ എല്ലാം തന്നെ ഏകദേശം പൂർത്തിയാകുകയും ബൈപ്പാസ് നിർമ്മാണം തുടങ്ങുകയും ചെയ്തതോടെ  കൂടി ബൈപ്പാസിലെ മുഖച്ഛായ തന്നെ മാറി. 

45 മീറ്റർ വീതിയിൽ 6 വരിയിൽ പ്രധാന റോഡും ഇരു വശങ്ങളിലും രണ്ട് വരി സർവീസ് റോഡുമായി ആണ് കോഴിക്കോട് ബൈപാസ് നിർമ്മിക്കുക.

Qries

2000 കോടിയോളം നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് ബൈപാസ് നിർമ്മാണം 2024 ൽ പൂർത്തിയാവും. കോഴിക്കോട് നഗരത്തിൻ്റെ മുഖഛായ തന്നെ മാറ്റുന്ന 28.4 KM നീളത്തിൽ 6 വരി റോഡായി നിർമ്മിക്കുന്ന കോഴിക്കോട് ബൈപാസ് ( Calicut Expressway ) പദ്ധതി. 2018 ൽ കരാർ ലഭിച്ച KMC ആണ് കരാർ നേടിയിരിക്കുന്നത്.


പാലങ്ങളുടെയും റോഡുകളുടെയും ഫ്ലൈ ഓവറുകളുടെയും കരാറുകൾ വിവിധ കമ്പനികൾക്ക് ഉപകരാറായി നൽകിയിരിക്കുകയാണ്, രണ്ടുവർഷം കൊണ്ട് Calicut Expresssway / Kozhikode Bypass നിർമ്മാണം പൂർണ്ണമായും പൂർത്തിയാവും, അത്യാധുനിക ഉപകരണങ്ങളാണ് കോഴിക്കോട് ബൈപ്പാസ് നിർമ്മിക്കാൻ കരാർ കമ്പനികൾ കൊണ്ടുവന്നിട്ടുള്ളത്.

രാമനാട്ടുകര എയർപോർട്ട് ജംഗ്ഷനിൽ രണ്ടാമത്തെ മേൽപാലത്തിന്റ പൈലിങ് തുടങ്ങി.
പുതിയ ഫ്ലൈഓവർ നാലുവരിയിൽ ആണ് നിർമിക്കുന്നത് നിലവിൽ 12 മീറ്ററിൽ രണ്ടുവരി ഫ്ലൈ ഓവർ ഉണ്ട്. പുതിയ ഫ്ലൈഓവർ പൂർത്തിയാകുന്നതോടെ രാമനാട്ടുകര ഫ്ലൈഓവർ 6 വരി Flyover ആകും.
തൊണ്ടയാട് ഫ്ലൈ ഓവറും ഇതേ മാതൃകയിൽ 6 വരിയായി നിർമ്മിക്കും.
അതുപോലെതന്നെ 28 കിലോമീറ്റർ ദൂരമുള്ള കോഴിക്കോട് ബൈപ്പാസ് നിലവിലുള്ള എല്ലാ പാലങ്ങളും ആറു വരിയിൽ നിർമ്മിക്കും.

Calicut Expressway എന്ന പേരിൽ ആണ്  കോഴിക്കോട് ബൈപാസിനു  വേണ്ടി കമ്പനി രൂപീകരിച്ചത്.  HiLite സിറ്റിക്കും പന്തീരാങ്കാവിനും ഇടയിൽ  ആയിരിക്കും 12 Lane Toll Plaza നിർമ്മിക്കുക.  

കോഴിക്കോട് ബൈപാസിലൂടെ സിഗ്നലുകൾ ഇല്ലാതെ യാത്ര ചെയ്യാം എന്നതാവും ഏറ്റവും വലിയ പ്രത്യേകത, മണിക്കൂറിൽ 100 KM ആയിരിക്കും വേഗ പരിധി. Vengalam , Pooladikunnu , Thondayad , Cyber Park - HiLite City , Pantheerankavu , Azhinjilam , Ramanattukara എന്നിവടങ്ങളിൽ ആണ് 6 Lane Flyovers വരുക.   

വേങ്ങേരി , മലാപ്പറമ്പ് എന്നിവടങ്ങളിൽ Over pass ആണ് വരുക, 600 മീറ്ററോളം ഭൂഗർഭപാതയായാണ് ബൈപ്പാസ് കടന്നുപോവുക. 

ഇതിനോപ്പം ബൈപാസിൽ മലാപ്പറമ്പിനും തൊണ്ടയാടിനും ഇടയിൽ ചേവരമ്പലം Junction ൽ കൂടി 6 Lane Flyover വരും.   മൊകവൂർ, കൂടത്തുംപാറ, അമ്പലപ്പടി,  വയൽക്കര എന്നിവിടങ്ങളിൽ അടിപ്പാതകളും നിർമിക്കുന്നുണ്ട്.  കോഴിക്കോട് ജില്ലയിലൂടെ ഉള്ള 68 + KM ദേശീയ പാത (NH 66 ) ആണ് 6 വരി പാത + ഇരു വശത്തും 2 Lane സർവീസ് റോഡുകൾ  തുടങ്ങിയവയായി International Standard ൽ ഉള്ള Expressway ആയി നിർമ്മിക്കുന്നത്.

കോഴിക്കോട് ജില്ല അതിത്തിയായ അഴിയൂരിൽ തുടങ്ങി  വടകര - പയ്യോളി - തിക്കോടി - കൊയിലാണ്ടി Bypass - വെങ്ങളം പാതയുടെ നീളം 40.800 കിലോമീറ്റർ .( 11.860 KM ദൂരമാണ് കൊയിലാണ്ടി ബൈപാസിനുള്ളത്,ചെങ്ങോട്ടുകാവ് മുതൽ നന്തി വരെയാണ്  കൊയിലാണ്ടി ബൈപാസ് ).  അഴിയൂർ - വെങ്ങളം  45 മീറ്റർ വീതിയിൽ ആറ് വരി ദേശീയപാത വികസിപ്പിക്കാൻ Adani ക്ക് ആണ് 1382.56 കോടി രൂപയുടെ ടെൻണ്ടർ കിട്ടിയത്. ദേശീയപാത 66 ലെ വടകര മൂരാട് പാലം , പാലോളി പാലം ഈ രണ്ട് പാലങ്ങളും ഈ പാലങ്ങളെ ബന്ധപ്പാക്കും ഇടയിലുള്ള റോഡും ഉൾപ്പെടെ 2.1 KM 6 വരി റോഡിൻ്റെയും സർവീസ് റോഡിൻ്റെയും നിർമ്മാണം തുടങ്ങി.

 68.55 കോടിക്ക് ഹരിയാനയിൽ നിന്നുള്ള E5 കമ്പനിക്കാണ് നിർമ്മാണ ചുമതല ,നിർമാണം  അടുത്ത വർഷം മെയിൽ ( May - 2022 ) പൂർത്തിയാവും . കോഴിക്കോട് ജില്ലയിലെ NH 66 ആറ് വരി + ഇരു വശങ്ങളിലും 7.5 വീതിയിൽ സർവീസ് റോഡ് ആക്കുന്ന നിർമ്മാണ പ്രവർത്തികൾ 3 വർഷം കൊണ്ട് പൂർത്തിയാവും.

അതുപോലെ തന്നെ രാമനാട്ടുകര - കോട്ടക്കൽ - പൊന്നാനി - കൊടുങ്ങല്ലൂർ 6 വരി പാതയുടെ ടെൻണ്ടർ നടപടികൾ പൂർത്തിയായി 45 മീറ്ററിൽ 6 വരിയായി നിർമ്മിക്കുന്നതിനുള്ള കരാർ KNR Construction ന് ലഭിച്ചു. Ramanattukara - Ponnani 6 വരി പാതയാകുന്നതോടെ Guruvayoor , Ponnani തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒരു മണിക്കൂർ കൊണ്ട് Kozhiokode നഗരത്തിലേക്കും Calicut International എയർപോർട്ടിലേക്കും എത്താം അതു പോലെ തന്നെ Thrissur - Calicut ദൂരം സഞ്ചരിക്കാൻ ഒന്നര മണിക്കൂർ മതിയാവും . 

Ponnani / കപ്പിരികാട് - Edapally / Ernakulam പാത കൂടി 6 വരികയാകുന്നതോടെ Kochi യിൽ നിന്നും കോഴിക്കോടേക്ക് 2 മണിക്കൂറിൽ താഴെ മതിയാവും. തലശ്ശേരി - മാഹി - അഴിയൂർ 45 മീറ്റർ  വീതിയിൽ നിർമ്മിക്കുന്ന പാതയുടെ നിർമ്മാണം 2022 ൽ പൂർത്തിയാവും.  തളിപ്പറമ്പ് - കണ്ണൂർ - മുഴിപ്പിലങ്ങാട് വരെയുള്ള ഭാഗം അദാനിയ്ക്ക് ആണ് ലഭിച്ചിരിക്കുന്നത്. ചെങ്കള മുതൽ നീലേശ്വരം വരെ ULCCS ആണ് നിർമ്മിക്കുക.
Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം

മംഗലാപുരം - കാസർകോഡ് - കണ്ണൂർ - കോഴിക്കോട് 6 വരി പാത പൂർത്തിയാകുന്നതോടെ കണ്ണൂരിൽ നിന്നും 75 മിനിറ്റുകൾ കൊണ്ടും   കാസർകോഡ് നിന്നും രണ്ടര മണിക്കൂർ കൊണ്ടും തലശ്ശേരിയിൽ നിന്നും ഒരു മണിക്കൂർ കൊണ്ടും കോഴിക്കോട് എത്താനാവും . ദേശിയ പാതകളുടെ നിർമ്മാണം കരാർ എടുക്കുന്ന കമ്പനി മൂന്നു വർഷങ്ങൾ കൊണ്ട് പൂർത്തിയാക്കുകയും 15 വർഷത്തെ പരിപാലനം നടത്തുകയും വേണം.   
  കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർക്കോട് ജില്ലകളിൽ കുറെ സ്ഥലങ്ങളിൽ റോഡ് പണി തുടങ്ങി എല്ലാ ഭാഗങ്ങളുടെയും ഭാഗങ്ങളുടെ ടെൻണ്ടർ ആയി. 

Vellimadukunnu - Kunnamangalam -Adivaram - Kalpetta - Batheri  4 Line with 30/45 Meter. 

 Pantheerankavu / Kozhikode Bypass - Manjeri - മലമ്പുഴ - Palakkad Bypass നിർദ്ദിഷ്ട 6 Line with 45 meter Green Field Expressway.

 Ramanattukara - Calicut Airport - Malappuram - Perinthalmanna - Palakkad 4 Line with 24/30 Meter. 

 Kozhikode - Perambra - Mananthavady - Mysore നിർദ്ദിഷ്ട Bharatmala Expressway with 45 meter.

 Ramanattukara - Kolathur - Calicut Airport - Calicut University / Kolappuram Junction ( NH 66 ) 6 വരി പാത. 

 Vadakara - Kappad - Kozhikode Beach - Beypore - Tanur - Tirur - Ponnani 4 വരി തീരദേശ പാത. 
 Anakkampoil - Meppadi Tunnel Road , 

Elevated Highway at Muthanga ( Batheri - Mysore Road ).

തുടങ്ങിയ പദ്ധതികൾ പൂർത്തിയായാലെ മലബാറിൽ ദേശിയ പാത വികസനം കൊണ്ട് പൂർണ്ണതോതിൽ ജനങ്ങൾക്ക് പ്രയോജനമുണ്ടാകൂ. 

Highlight Content : Kozhikode Bypass 6 Lane work get momentum. Status on 10-Jan-2022.  KMC is building the 28 KM Bypass with cost of more than 1800+ Cr , work will complete in 30 months . NHA 66 . 

Post a Comment

0 Comments