Header Ads Widget

Updates

10/Updates/ticker-posts

അർജന്റീനോസ് ജൂനിയേഴ്‌സുമായി ( Argentinos Juniors ) ചേർന്ന് കോഴിക്കോട്ട് അന്താരാഷ്ട്രനിലവാരമുള്ള ഫുട്‌ബോൾ അക്കാദമി, Football Club എന്നിവ വരുന്നു.| Kozhikode | Kerala |

Photo :Argentinos Juniors , facebook/AAAJOficial 
അർജന്റീനോസ് ജൂനിയേഴ്‌സുമായി ( Argentinos Juniors ) ചേർന്ന് കോഴിക്കോട്ട് അന്താരാഷ്ട്രനിലവാരമുള്ള ഫുട്‌ബോൾ അക്കാദമി വരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി കോഴിക്കോട്ട് ഫുട്‌ബോൾ അക്കാദമി വരുന്നു. മലബാർ സ്പോർട്സ് ആൻഡ് റിക്രിയേഷൻ ഫൗണ്ടേഷനാണ് (എം.എസ്.ആർ.എഫ്.) / Malabar Sports and Recreation Foundation ഫുട്ബോൾ പരിശീലനകേന്ദ്രം സ്ഥാപിക്കുന്നത്. 

1904 ൽ സ്ഥാപിതമായ Argentinos Juniors ഇപ്പോൾ പ്രീമിയർ ലീഗിലാണ് കളിക്കുന്നത് . ഡീഗോ മാറഡോണ ഉൾപ്പെടെ ലോകോത്തര താരങ്ങളെ വാർത്തെടുത്ത അർജന്റീനയിലെ അർജന്റീനോസ് ജൂനിയേഴ്‌സുമായി കൈകോർത്താണ് എം.എസ്.ആർ.എഫ്. പ്രവർത്തിക്കുക. കോച്ചുകൾക്കും കളിക്കാർക്കും അർജന്റീനോസ് ജൂനിയേഴ്‌സ് പരിശീലനം നൽകും. ഇതിനായി അവരുടെ രണ്ട് കള്‍സല്‍ട്ടന്റ് കോച്ചുകളുടെ സേവനം ലഭ്യമാക്കും. 

ഇതു സംബന്ധിച്ച കരാര്‍ മെയ് 10ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഒപ്പ് വയ്ക്കും അർജന്റീനോസ് ജൂനിയേഴ്സ് വൈസ് പ്രസിഡന്റ് ജാവിയർ പെഡർസോളി, ബോർഡ് മെമ്പർ കെവിൻ ലിബ്സ് ഫ്രെയിന്റ് എന്നിവർപങ്കെടുക്കും. ഇന്ത്യൻ ഇന്റർനാഷണൽ മുൻഗോൾ കീപ്പർ വിക്ടർ മഞ്ഞില വിശിഷ്ടാതിഥിയാകും. 

ദേശീയലീഗിൽ പങ്കെടുക്കുന്ന പ്രൊഫണൽ ടീം രൂപവത്കരിക്കുകയാണ് ലക്ഷ്യമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ബി. വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.  

സെപ്‌റ്റംബറിൽ അക്കാദമി പ്രവർത്തനമാരംഭിക്കും, ആദ്യഘട്ടത്തിൽ കോഴിക്കോട് എലത്തൂരിനു സമീപം പെരുംതുരുത്തിയിലെ ഭാരതീയ വിദ്യാഭവൻ സ്കൂൾ മൈതാനമായിരിക്കും പരിശീലനം. ഇതിനായി എംഎസ്ആര്‍എഫും ഭവന്‍സും തമ്മില്‍ കരാറായിട്ടുണ്ട്. കോഴിക്കോട് 10 ഏക്കർ സ്ഥലത്ത് 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ച് പരിശീലിപ്പിക്കാവുന്ന റെസിഡൻഷ്യൽ ഫുട്‌ബോൾ അക്കാദമി സ്ഥാപിക്കും. പരിശീലനം സൗജന്യമായിരിക്കും.
Qries
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം


ഫൂട്‌ബോള്‍ അക്കാദമിയുടെയും ക്ലബ്ബിന്റെയും പേര് പ്രഖ്യാപിക്കലും ഫുട്‌ബോള്‍ ടീമിന്റെ ലോഗോ പ്രകാശനവും ഫുട്‌ബോള്‍ ക്ലബ്ബിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗും തദവസരത്തില്‍ നടക്കും. വിക്ടര്‍ മഞ്ഞില മുഖ്യ പ്രഭാഷണം നടത്തും.

മുന്‍ ഗോവ ചീഫ് സെക്രട്ടറി ബി വിജയന്‍ ഐഎഎസ് ആണ് എംഎസ്ആര്‍എഫ് ചെയര്‍മാന്‍. മുന്‍ തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്‌കന്ദന്‍ കൃഷ്ണന്‍ ഐഎഎസ്, മുന്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ പോള്‍ ജോര്‍ജ്ജ് ഐആര്‍എസ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറും നിലവില്‍ ഗോവ ഫുട്‌ബോള്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാനുമായ ബ്രഹ്മാനന്ദ സങ്വാക്കര്‍, ചെന്നൈ അവലോണ്‍ ടെക്‌നോളജീസ് സിഎംഡി ഇമ്പിച്ചഹമ്മദ്, ഡോ. മനോജ് കാളൂര്‍, ആര്യ വൈദ്യ വിലാസിനി വൈദ്യശാല എന്നിവര്‍ ഡയറക്ടര്‍മാരുമാണ്. 


വിദേശകാര്യ മന്ത്രാലയം മുന്‍ ജോ. സെക്രട്ടറിയും നിരവധി രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുമായിരുന്ന സജീവ് ബാബു കുറുപ്പ് എംഎസ്ആര്‍എഫിന്റെ എംഡിയും സിഇഒയുമായെത്തും. ജൂണ്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ നിയുക്ത സി.ഇ.ഒ. സജീവ് ബാബു കുറുപ്പ്, ഡയറക്ടർ ഡോ. മനോജ് കാളൂർ എന്നിവരും പങ്കെടുത്തു. 

Content Highlights : International standard football residential academy start in Kozhikode Kerala in association with Argentinos Juniors . Professional Football Club also set up in Kozhikode . Malabar Sports and Recreation Foundation Calicut . MSRF . Kozhikode.

Post a Comment

0 Comments