Header Ads Widget

Updates

10/Updates/ticker-posts

155 കോടിയുടെ കോടഞ്ചേരി - കക്കാടാംപൊയിൽ മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗം ULCCS യുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. | Kodanchery - Kakkadampoyil | Hill highway | Kozhikode|

Photo | facebook/lintojosephmla
കോഴിക്കോട് ടൂറിസത്തിനും കേരള ടൂറിസത്തിനും കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനത്തിനും പുതിയ പ്രതീക്ഷകളുമായി കോടഞ്ചേരി - കൂടരഞ്ഞി - കക്കാടംപൊയിൽ മലയോര ഹൈവേയുടെ നിർമ്മാണം അതിവേഗം ULCCS യുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്, കക്കാടംപൊയിൽ ഭാഗം BM പ്രവൃത്തി ആരംഭിച്ചു.
നിർമ്മാണം പൂർത്തിയാവുന്നതോടെ കേരളത്തിലെ പ്രധാന ഹിൽ സ്റ്റേഷൻ ആയി വളർന്നു വരുന്ന കക്കാടാംപൊയിലിന്റെയും സമീപപ്രദേശങ്ങളുടെയും മുഖഛായ തന്നെ മാറും.പാത കടന്നു പോകുന്ന പ്രാധാന അങ്ങാടികളെല്ലാം നടപ്പാത , LED lights , Landscaping , Handrails ഒക്കെ സ്ഥാപിക്കും , പ്രധാന Junction നു കളിൽ Signals സ്ഥാപിക്കും. മലയോര ഹൈവേ നിർമ്മിക്കാൻ കർഷകർ സ്ഥലം വെറുതെ സർക്കാരിനു കൊടുക്കുകയായിരുന്നു.
 
12 മീറ്റർ വീതിയിൽ ആധുനിക റോഡ് വരുന്നതോടെ ടൂറിസം , കാർഷിക മേഖല , വ്യവസായ മേഖല യാത്രാ സൗകര്യം എന്നിവയിൽ കൂടുതൽ പുരോഗതി വരും. കോഴിക്കോട് ജിലയിൽ കുറ്റ്യാടി ചുരം - തൊട്ടിൽപ്പാലം - കൂരാച്ചുണ്ട് - തലയാട് - മലപുറം - കോടഞ്ചേരി ആണ് ഇനി പ്രവർത്തി തുടങ്ങാനുള്ള മലയോര പാത. കക്കാടാംപൊയിൽ - നിലമ്പൂർ മലയോര ഹൈവേ അടുത്ത ഘട്ടമായി തുടങ്ങും.


Qries
കോഴിക്കോട് എയർപോർട്ടിൽ പുതിയതായി നിർമ്മിക്കന്ന 2 എയ്റോ ബ്രഡ്ജുകളുടെ നിർമ്മാണവും ഈവർഷം പൂർത്തിയാകും...കൂടുതൽ വായിക്കാം


Content Highlights : Hillhighway connecting Kozhikode districts Kodanchery - Pulikkayam - Punnakkal - Koodaranji - Koombara - Kakkadampoyil. ULCCS . 34 KM . 155 Cr Project . Kerala Hill Highway .

Post a Comment

0 Comments