Header Ads Widget

Updates

10/Updates/ticker-posts

ഓണാഘോഷം, കോഴിക്കോടിൻ ഉത്സവരാവുകൾ. സെപ്റ്റംബർ 7 മുതൽ 11 വരെ | Kozhikode Onam Celebrations | Calicut

Photo : Twitter/Calicut City
ഓണാഘോഷം, കോഴിക്കോടിൻ ഉത്സവരാവുകൾ. സെപ്റ്റംബർ 7 മുതൽ 11 വരെ. 

പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം.
 
'ഓണാഘോഷം ; കോഴിക്കോടിൻ ഉത്സവരാവുകൾ... സെപ്റ്റംബർ 7 മുതൽ 11 വരെ... മലയാളികളുടെ ദേശീയോത്സവമായ ഓണം എന്നും കോഴിക്കോടിന്റെ ഉത്സവരാവുകളായാണ് കടന്നു പോകാറുള്ളത്. കോവിഡും, പ്രളയവും നാല് വർഷത്തെ ആഘോഷങ്ങളെ മാറ്റിനിർത്തി. വീണ്ടും ഒരു നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോടിന്റെ തെരുവോരങ്ങൾ ഉത്സവസമൃദ്ധമാകാൻ പോവുകയാണ്. സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മറ്റ് വകുപ്പുകളും സംയുക്തമായി ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 7 മുതൽ 11 വരെ ജില്ലയിലെ വിവിധ വേദികളിലായി സംഘടിപ്പിക്കുകയാണ്. പരുപാടിയുടെ സംഘാടനത്തിനായി വിവിധ കമ്മിറ്റികൾക്ക് ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് രൂപം നൽകി.
ജില്ലയിലെ ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ രണ്ടാം തീയതി തുടക്കമാകും. നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ മാനാഞ്ചിറയും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം ഭാഗങ്ങളിൽ ദീപാലങ്കാരം ഒരുക്കും. പ്രധാന കെട്ടിടങ്ങൾ, ട്രാഫിക് സിഗ്നലുകൾ,മരങ്ങൾ തുടങ്ങിയവ ദീപങ്ങളാൽ അലങ്കരിക്കും. ഏഴാം തീയതി മുതൽ കലാകായിക മത്സരങ്ങൾ വിവിധ വേദികളിൽ സംഘടിപ്പിക്കും. ഒമ്പതാം തീയതി മുതൽ സാംസ്കാരിക പരിപാടികൾ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ അവതരിപ്പിക്കും. ഓണാഘോഷ പരിപാടികൾ വിപുലമാക്കാൻ 20 ഓളം സബ്കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 11നാണ് ഓണാഘോഷ പരിപാടികൾക്ക് സമാപനമാവുന്നത്.'


Qries
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശു വിഭാഗം ആരംഭിച്ചു...കൂടുതൽ വായിക്കാം



Content Highlights : Kozhikode Onam Celebration will be held in September 07 To 11 .

Post a Comment

0 Comments