Header Ads Widget

Updates

10/Updates/ticker-posts

നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ഫറോക്ക് പഴയ പാലം അണിഞ്ഞൊരുങ്ങുന്നു , പുതു നിറത്തിൽ , പുത്തൻകാഴ്ച ഭംഗിയിൽ.| | Ferok Old Bridge Kozhikode | Beautification | Renovation |

Grab image from video shared on Facebook/PAMuhammadRiyas
നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ഫറോക്ക് പഴയ പാലം പുതു നിറത്തിലും , പുത്തൻകാഴ്ച ഭംഗിയിലും ആണ് കോഴിക്കോട് ഫറോക്ക് പഴയപാലം അണിഞ്ഞൊരുങ്ങുന്നത്. എൽ ഇ ഡി ലൈറ്റുകളും (LED Lights) ലാൻഡ് സ്‌കേപിങ്ങും (Landscapings),ടൈലുകൾ വിരിച്ച നടപ്പാതയും ഇരിപ്പിടങ്ങളും എല്ലാം സ്ഥാപിച്ച് പാലവും പരിസരങ്ങളും മോടികൂട്ടും. കരയിൽ നിന്നുള്ള കാഴ്ച ഭംഗിക്കപ്പുറം ചാലിയാറിലെ സഞ്ചാരത്തിനിടെയുള്ള ദൃശ്യം ചാരുതയും ഇനി ഈ ചരിത്ര സ്മാരകം കൂടിയായ ഇരുമ്പുപാലത്തിനുണ്ടാകും.  
നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ഫറോക്ക് പഴയ പാലം ബ്രിട്ടീഷ് പട്ടാളക്കാർ 237 മീറ്റർ നീളത്തിൽ ഇരുമ്പുകവചിത പാലം നിർമ്മിച്ചത്. 1888 ജനുവരി രണ്ടിനു യാത്രയ്ക്കും റെയിൽ ഗതാഗതത്തിനുമായി തുറന്നുനൽകി. വളരെക്കുറച്ച് മോട്ടോർ വാഹനങ്ങൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് പ്രധാനമായും കാളവണ്ടി, സൈക്കിൾറിക്ഷ എന്നിവയായിരുന്നു പാലത്തിലൂടെ കടന്നുപോയിരുന്നത്.ബ്രിട്ടീഷ് നിർമിത സ്മാരകങ്ങളിൽ ഏറ്റവും പ്രധാനവുമാണിത്. പാലത്തിന്റെ മുകൾഭാഗത്ത് നാൽപത്തിയൊന്ന് സുരക്ഷാകമാനങ്ങളുമുണ്ട്.



Qries
കേരള ടൂറിസത്തിനും കോഴിക്കോടിനും ഒരു മുതൽക്കൂട്ടാവുകയാന്ന് കക്കാടംപൊയിൽ ഹിൽ സ്റ്റേഷൻ...കൂടുതൽ വായിക്കാം
 

Content Highlights : Ferok Old Bridge Kozhikode's renovation and beautification almost done and to be inaugurated on 27-Aug-2027.

Post a Comment

0 Comments