Header Ads Widget

Updates

10/Updates/ticker-posts

ഹീൽ ഇൻ ഇന്ത്യ പദ്ധതി | കോഴിക്കോട് എയർപോർട്ട് . | Heal In India | Kozhikode Airport | CCJ |

ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും കോഴിക്കോട് എം പി എം കെ രാഘവൻ നിവേദനം നൽകി. 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ... 

'ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മെഡിക്കൽ ടൂറിസം ഹബ് ആക്കി മാറ്റുന്ന പദ്ധതിയിലെ പ്രധാന സ്കീമുകൾ ആയ 'ഹീൽ ബൈ ഇന്ത്യ'യും 'ഹീൽ ഇൻ ഇന്ത്യ'യും സ്വാതന്ത്ര്യത്തിന്റെ 75-)o വാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിക്കാനിരിക്കുകയാണ്. മെഡിക്കൽ പ്രൊഫഷണലുകളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പദ്ധതിയാണ് ഹീൽ ബൈ ഇന്ത്യ. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണ് ഹീൽ ഇൻ ഇന്ത്യ പദ്ധതി. രാജ്യത്തെ പത്ത് വിമാനത്താവളങ്ങളെ ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിമാനത്താവളങ്ങളിൽ ചികിത്സാവശ്യാർത്ഥം വിദേശത്ത് നിന്ന് എത്തുന്നവർക്ക് വിസ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതടക്കം ബഹുഭാഷ കൈകാര്യം ചെയ്യുന്ന ആളുകളുടെ സാന്നിദ്ധ്യത്തിൽ വിവിധ സഹായ സൗകര്യങ്ങൾ ലഭ്യമാകും.
കോട്ടക്കൽ ആര്യ വൈദ്യ ശാല, കോഴിക്കോട് മെഡിക്കൽ കോളേജ്, പുതുതായി ആരംഭിക്കുന്ന ആഗോള നിലവാരമുള്ള തുലാ വെൽനെസ് ക്ലിനിക്കൽ റിസോർട്ട്, വരാനിരിക്കുന്ന കിനാലൂർ എയിംസ്, ഉന്നത നിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്ന ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, മേയ്ത്ര ഹോസ്പിറ്റൽ തുടങ്ങി വിദേശികൾ ചികിത്സ തേടി എത്തുന്ന കോഴിക്കോട്ടെ വിവിധ സ്വകാര്യ ഹോസ്പിറ്റലുകൾ അടക്കം നിരവധി മെഡിക്കൽ സ്ഥാപനങ്ങളുടെയും, മെഡിക്കൽ ടൂറിസത്തിന്റെയും ഹബ് ആയി മാറി കൊണ്ടിരിക്കുന്ന മലബാറിന് ഈ മേഖലയിൽ ഊർജം പകരാൻ കോഴിക്കോട് വിമാനത്താവളത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ രാഷ്ട്ര നേതാക്കൾ ഉൾപ്പടെ ചികിത്സക്ക് എത്തുന്ന കോട്ടക്കൽ ആര്യ വൈദ്യ ശാല ആയൂർവേദ ചികിത്സയുടെ തലസ്ഥാനമായി മലബാറിനെ മാറ്റിയതിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന സ്ഥാപനമാണ്. മെഡിക്കൽ ടൂറിസം രംഗത്ത് ഇന്ത്യയിൽ തന്നെ പരിവർത്തനം കൊണ്ട് വരുന്ന രീതിയിൽ, ആയൂർവേദ, സിദ്ധ, ടിബറ്റൻ പാരമ്പര്യ ചികിത്സാ രീതികളെ സമന്വയിപ്പിച്ച് ആഗോള നിലവാരമുള്ളതും രാജ്യത്തെ ഏറ്റവും മികച്ചതുമായ ക്ലിനിക്കൽ വെൽനെസ് സെന്റർ ആണ് രാമനാട്ടുകരയിൽ പണി പൂർത്തിയാകുന്ന തുലാ വെൽനെസ് ക്ലിനിക്കൽ റിസോർട്ട്. കോവിഡ് കാലത്ത് ചാർട്ടേർഡ് വിമാനങ്ങളിൽ വിവിധ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെഡിക്കൽ പ്രൊഫഷണലുകളെ കോഴിക്കോട് നിന്നും വിവിധ ജി.സി.സി രാഷ്ട്രങ്ങളിലേക്ക് അയച്ചതടക്കം മെഡിക്കൽ ടൂറിസം രംഗത്തെ മലബാറിന്റെ വളർന്നു വരുന്ന സാധ്യതകളെ മുൻനിർത്തി പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തേണ്ടതിന്റെ അനിവാര്യത പ്രധാന മന്ത്രിക്ക് നൽകിയ നിവേദനത്തിൽ പ്രതിപാദിച്ചു.'


 

Qries
മികച്ച സമയക്രമവുമായി Kozhikode - Delhi - Kozhikode Non-Stop സർവീസ്...കൂടുതൽ വായിക്കാം

Content Highlights : Heal In India . Kozhikode International Airport . CCJ . Calicut Airport.
Qries
കോഴിക്കോട് മെഡിക്കൽ കോളേജിൽ നവജാത ശിശു വിഭാഗം ആരംഭിച്ചു...കൂടുതൽ വായിക്കാം


Post a Comment

0 Comments